fbpx

Type to search

Bahrain Featured GCC Interior Saudi Arabia

സൗദി രാജകുമാരന് ബഹ്റൈനിൽ ഊഷ്മള സ്വീകരണം

മനാമ : സൗദി കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദി നെ ഇന്നലെ സാഖിർ പാലസിൽ സ്വീകരിച്ചു. ഹിസ് റോയൽ ഹൈനസ് പ്രൈം മിനിസ്റ്റർ പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയും ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ചേർന്നാണ് സൗദി കിരീടവകാശിയെ സ്വീകരിച്ചത്.

ബഹ്റൈനും സൗദിയും തമ്മിലുള്ള ആഭ്യന്തര ബന്ധത്തെയും സൗഹൃദവും ചർച്ച ചെയ്ത യോഗത്തിൽ സൗദിയുടെ പ്രവർത്തനങ്ങളിൽ ബഹ്റൈൻ ഗവൺമെന്റിന്റെ സന്തോഷവും അറിയിച്ചു.

സൗദിക്കെതിരെ ശത്രുക്കൾ നിർമിക്കുന്ന ദുഷ്പ്രചരണങ്ങളിൽ ബഹ്റൈന്റെ ഐക്യദാർഢ്യം അറിയിച്ചതിനൊടൊപ്പം ഗൾഫ് അറബ് മേഖലകളിലെ സമൃദ്ധിക്കായുള്ള സൗദി അറേബ്യയുടെ ഇസ്ലാമിക പ്രവർത്തനങ്ങളിലെ സന്തോഷവും ഹിസ് മജെസ്ടി കിംഗ് ഹമദ് അറിയിച്ചു.

യെമനിലെ മാനുഷിക മൂല്യങ്ങൾ പരിഗണിച്ചുള്ള സൗദി അറേബ്യൻ പ്രവർത്തനങ്ങളെയും യോഗം വിലയിരുത്തി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!