fbpx

Type to search

Bahrain Featured Local

സയൻസ് ക്വിസ് – രജിസ്ട്രേഷൻ പുരോഗമിക്കുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സയൻസ് ക്വിസ് – ക്യൂറിയസ് 2018 ൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. 8 മുതൽ 12 ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മൂന്ന് അംഗങ്ങളുള്ള ടീമായി ക്വിസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
നവംബർ 18-ാം തീയതി വൈകുന്നേരം 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചാണ് മൽസരങ്ങൾ നടക്കുക.
വിജയികൾക്കും മൽസരത്തിൽ പങ്കെടുക്കന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
 മൽസരാർത്ഥികൾക്ക് പുറമെ കാണികൾക്കും മൽസരത്തിൽ സജീവ പങ്കാളികളാകാൻ കഴിയുന്ന അറിവിന്റെ ഈ ഉൽസവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ ശ്രീ വിനൂപ് കുമാറുമായോ(39252456) ക്വിസ് ക്ലബ് കൺവീനർ ലോഹിദാസുമായോ (36222344) ബന്ധപ്പെടാവുന്നതാണ്.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!