fbpx

Type to search

Bahrain Featured Local

ബഹ്റൈനിൽ പലിശ മാഫിയ വിളയാട്ടം; പലിശക്കെണിയിൽ അകപ്പെട്ടയാളുടെ വിവരങ്ങൾ അന്വേഷിച്ചു ചെന്ന സാമൂഹിക പ്രവർത്തകരെ നാല് മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിട്ടു

മനാമ: പലിശക്കെണിയിൽ അകപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ വ്യക്തിക്കായ് സംസാരിക്കാൻ ചെന്ന പലിശ വിരുദ്ധ സമിതി പ്രവർത്തകരടങ്ങുന്ന അഞ്ചോളം സാമൂഹ്യ പ്രവർത്തകരെ നാല് മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിടുകയും കെണിയിലകപ്പെട്ട വ്യക്തിയെ മർദ്ദിക്കുകയും ചെയ്തതായി പരാതി. മർദ്ദിച്ചതിനൊപ്പം കൃത്രിമമായി പല കാര്യങ്ങളും പറയിപ്പിച്ച് വീഡിയോ എടുക്കുകയും ബലം പ്രയോഗിച്ച് പേപ്പറുകളിൽ വിരലടയാളം പതിപ്പിക്കുകയും ചെയ്തതായി വ്യക്തിയും സാമൂഹ്യ പ്രവർത്തകരുമടങ്ങുന്ന സംഘവും ബഹ്റൈൻ വാർത്തയോട് പറഞ്ഞു.

കൺസ്ട്രക്ഷൻ മേഖലാ തൊഴിലാളിയായ ഇദ്ദേഹം ശമ്പളം വൈകിയത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് 500 ദിനാർ 10% പലിശ നിരക്കിൽ ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട ആളിൽ നിന്നും ബന്ധുവിന്റെ പാസ്പോർട്ട് വച്ച് സ്വീകരിക്കുകയും പലിശയിനത്തിൽ 800 ദിനാറിലധികം തിരിച്ചടച്ചതായും പറയുന്നു. പിന്നീടുണ്ടായ സാമ്പത്തിക പ്രയാസം മൂലം മുഴുവൻ തുക ഒന്നിച്ച് നൽകാൻ സാധിക്കാതിരുന്നതിനാൽ പാസ്പോർട്ട് എടുക്കാനായില്ല. ബന്ധുവിന് പാസ്പോർട്ട് ആവിശ്യമായി വന്നതിനേ തുടർന്ന് വ്യക്തിയും ഭാര്യയും തങ്ങളുടെ പാസ്പോർട്ട് നൽകാമെന്നും പകരം ബന്ധുവിന്റെ പാസ്പോർട്ട് തിരികെ നൽകണമെന്നും അപേക്ഷിച്ചു. ഇതംഗീകരിച്ച പണം നൽകിയ വ്യക്തി ഇരുവരുടേയും പാസ്പോർട്ട് സ്വീകരിക്കുകയും അടുത്ത ദിവസം മടക്കി നൽകാമെന്ന് പറഞ്ഞ ബന്ധുവിന്റെ പാസ്പോർട്ട് തിരികെ കൊടുക്കാതിരിക്കുകയും ചെയ്തു. 300 ദിനാറിൽ ബന്ധുവിന്റെ പാസ്പോർട്ട് എടുത്തു കൊളളാൻ ആവിശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇദ്ദേഹത്തിന് സാധിച്ചില്ല. എഗ്രിമെന്റ് എഴുതി തന്നെങ്കിലും ബന്ധുവിന്റെ പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവിശ്യപ്പെട്ടപ്പോൾ 3000 ദിനാറിൽ എഴുതാമെന്ന് പറഞ്ഞതിനാൽ നിരാശരാവുകയായിരുന്നു. നിസഹായരായി ആത്മഹത്യയിലേക്ക് നീങ്ങിയിരുന്ന സമയത്തായിരുന്നു പലിശ വിരുദ്ധ സമിതി പ്രവർത്തകരെ പരാതിയുമായി സമീപിച്ചത്.
ഇതേ തുടർന്നായിരുന്നു സാമൂഹ്യ പ്രവർത്തകരടങ്ങുന്ന സംഘം ഇദ്ദേഹത്തോടൊപ്പം വിവരാന്വേഷണങ്ങൾക്കായി പണം നൽകുന്ന സംഘവുമായി സംസാരിക്കാൻ എത്തിയതും വ്യക്തിയെ മാറ്റി നിർത്തി സാമൂഹ്യ പ്രവർത്തകരെ റൂമിൽ മണിക്കൂറുകളോളം ബന്ധരസ്ഥരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.

മൂന്ന് പേരടങ്ങുന്ന സംഘമായിരുന്നു തങ്ങളെ പൂട്ടിയിട്ടതെന്നും പിന്നീട് കയറി വന്ന അഞ്ചോളം പേർ ചേർന്നാണ് വ്യക്തിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി വീഡിയോയും ഒപ്പുകളും ശേഖരിച്ചതെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. മദ്യലഹരിയിലായിരുന്നവർ വളരെ മോശമായ് പെരുമാറിയെന്നും ബന്ധരസ്ഥരാക്കുമ്പോൾ ഫോണുകൾ നൽകാൻ വിസമ്മതിച്ചതിനാൽ വാക്കേറ്റമുണ്ടായതായും പറയുന്നു. കെണിയിലകപ്പെട്ട വ്യക്തിയുടെ മൊബൈൽ ഫോൺ സിം ഊരി നൽകി, സംഘം കൈവശപ്പെടുത്തിയതിന് ശേഷമാണ് പുറത്തു വിട്ടത്. സംഘത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ മലയാളികളാണ്. നിയമ നടപടികളുമായി വരും ദിവസങ്ങളിൽ മുന്നോട്ട് നീങ്ങുമെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

Related Stories

error: Content is protected !!