fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ പാസ്പോർട്ട് നിർമ്മിക്കുന്ന സംഘത്തിനെ പ്രൊസിക്യൂഷന്റെ മുന്നിൽ ഹാജരാക്കി

മനാമ : കൈക്കൂലി, അനധികൃത രേഖകൾ നിർമ്മിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന 28 പേരെ പ്രൊസിക്യൂഷന് മുന്നിൽ ഹാജരാക്കി. ബഹ്റൈൻ പൗരന്മാർ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് അറസ്റ്റിലായവർ. അറസ്റ്റിലായവരിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു.ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

വ്യാജ പാസ്പോർട്ടുകൾ, പ്രവേശന രേഖകൾ എന്നിവ നിർമ്മിക്കുന്ന സംഘത്തിന്റെ സഹായത്തിൽ നിരവധി പേർ ജിസിസി രാജ്യങ്ങളിൽ പ്രവേശിച്ചിട്ടുള്ളതായാണ് വിവരം.അറസ്റ്റിനെ തുടർന്നുണ്ടായ പരിശോധനയിൽ ഇത്തരത്തിലെ നിരവധി രേഖകൾ ഇവരിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഗൾഫ് പാസ്പോർട്ടുമായി വ്യാജ പേരിൽ യാത്ര ചെയ്ത ഒരാൾ അറസ്റ്റിലായതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഈ സംഘത്തിലെ 28 പേർ അറസ്റ്റിലായത്. സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!