fbpx

Type to search

Bahrain Featured Local

പ്രവാസി സമൂഹത്തിൽ വിദ്യാഭ്യാസ-സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തന സംഗമം

മനാമ: പ്രവാസി സമൂഹത്തിൽ വിദ്യാഭ്യാസ-സാമൂഹിക ശാക്തീകരണങ്ങൾക്കായി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സെൻറർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി ) ബഹ്റൈൻ ചാപ്റ്റർ പ്രവർത്തക സംഗമം തീരുമാനിച്ചു. തൊഴിൽ മാർഗ നിർദേശ പരിശീലന മേഖലയിൽ പ്രവർത്തനം നടത്തി വരുന്ന സിജിയുടെ കീഴിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമായി വിദ്യാഭ്യാസ -തൊഴിൽ മേഖലകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ചെയർമാൻ റസാഖ് മൂഴിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റസാഖ് മൂഴിക്കൽ (ചെയർമാൻ) പി.വി.മൻസൂർ, ഷിബു പത്തനംതിട്ട (വൈസ്.ചെയർമാൻ) സിയാദ് ഏഴംകുളം ( ചീഫ് കോ-ഓർഡിനേറ്റർ) സി ബിൻ സലീം ( അസി. കോ-ഓർഡിനേറ്റർ) നൗഷാദ് അമാനത്ത് (എച്ച്.ആർ) ഷംജിത്ത് (പ്രോഗ്രാം) നിസാർ കൊല്ലം ( ഡവലപ്പ്മെൻറ്) അബ്ദുൽ സലാം ( സി.എൽ.പി),സിറാജ് പള്ളിക്കര (പബ്ലിക്ക് റിലേഷൻ) ജസ് മൽ, എം.യൂസുഫ് (ആർ.പി) ,നൗഷാദ് അടൂർ ( ട്രഷറർ) ദൻ ജീബ് അബ്ദുൽ സലാം (അസി. ട്രഷറർ) അഡ്വ.ജലീൽ, റഫീഖ് അബ്ദുള്ള, ജഅഫർ മൈദാനി, എസ്.എം.അബ്ദുൽ വാഹിദ്, കമാൽ മുഹയുദ്ദീൻ എന്നിവരെ സീനിയർ വിഷനറി മാരായും തെരഞ്ഞെടുത്തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!