fbpx

Type to search

Bahrain Featured GCC India Kerala Local

11,000 ലധികം തൊഴിൽ അവസരം സൃഷ്ടിക്കുന്ന ലുലു സൈബർ ടവർ 2 ന്റെ ഉദ്ഘാടനം പിണറായി വിജയൻ നിർവഹിക്കും

കൊച്ചി : ഇൻഫോ പാർക്കിൽ ലുലു ഗ്രൂപ്പ് പുതിയതായി ആരംഭിക്കുന്ന ലുലു സൈബർ ടവർ 2ന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നവംബർ പത്തിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് പുറമെ കേന്ദ്ര ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് മിനിസ്റ്റർ എസ് എസ് അഹ്ലുവലിയ പങ്കെടുക്കും.

ലുലു സൈബർ ടവറിനടുത്തായി തന്നെ 400 കോടി രൂപ മുതൽ മുടക്കിലാണ് 85,000 സ്ക്വയർ ഫിറ്റിൽ സൈബർ ടവർ 1 പണി കഴിപ്പിച്ചിരിക്കുന്നത്. 20 ലധികം ഐടി കമ്പനികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് 5,000 ലധികം ഐടി പ്രൊഫഷനലുകൾക്ക് തൊഴിൽ നൽക്കാൻ പര്യാപ്തമാണ് ലുലു വിന്റെ  സംരംഭമായ സൈബർ ടവർ 1.

സൈബർ ടവർ ഒന്നിൽ നിന്നും വ്യത്യസ്തമായി സൈബർ ടവർ രണ്ട് 20 നിലകളിലായി 11,000 ലധികം ഐ.ടി പ്രൊഫഷനലുകൾക്ക് ജോലി നൽകുന്ന രീതിയിലാണ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടി രൂപകൽപ്പന ചെയ്തിരിക്കുന്ന കെട്ടിടത്തിൽ 1400 കാറുകൾക്ക് പാർക്കിംഗ് സൗകര്യവും 16 ഓളം ഹൈ സ്പീഡ് പാസഞ്ചേഴ്സ് ഇലവേറ്ററും പ്രവർത്തിക്കും. വലിയ ഫുഡ് കോർട്ടും കോഫി ഷോപ്പ്, റെസ്റ്റാറൻറ്, ബാങ്ക് എന്നിവയും പ്രവർത്തിക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!