fbpx

Type to search

Bahrain Featured Kerala Local

പ്രളയത്തിന്റെ ദുരിതം നേരിട്ട ബഹ്റൈൻ പ്രവാസികളുടെ വിവരങ്ങൾ കമ്മീഷൻ ചെയർമാൻ മുഖാന്തരം കൈമാറി

മനാമ: കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ഇരകളായ ബഹ്റൈൻ പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടി, ബഹ്റൈൻ കേരളീയ സമാജം നോർക്ക സെല്ലുമായി സഹകരിച്ച് നടത്തിയ നാശ നഷ്ടം സംഭവിച്ച കുടുബങ്ങളുടെ ശേഖരിച്ച വിവരങ്ങൾ പ്രവാസി കമ്മീഷൻ ചെയർമാൻ മുഖാന്തരം കൈമാറി. നാശനഷ്ടം നേരിട്ടവരെ സഹായിക്കുന്നതിനാവശ്യമായ ശേഖരിച്ച വിവരങ്ങൾ പ്രവാസി കമ്മീഷൻ ചെയർമാൻ റിട്ട:ജഡ്ജ് ശ്രീഭവദാസിന് കമ്മീഷൻ മെമ്പർ സുബൈർ കണ്ണൂർ ആണ് കൈമാറിയത്. മെമ്പർമാരായ ശംസീർ വയലിൽ, ബെന്യമിൻ, സെക്രട്ടറി നിസാർ ഹംസ, ജോ: സെക്രട്ടറി മധു പിള്ള എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്റൈനെ കൂടാതെ പ്രളയത്തിൽ നഷ്ടം സംഭവിച്ച ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രവാസികളുടെ വിഷയവും കേരള ഗവർമെന്റിന്റെ ശ്രദ്ധയിൽ പെടുത്തി വേണ്ട നടപടികൾ കൈക്കൊള്ളാൻ ആവിശ്യപ്പെടുമെന്ന് ചെയർമാൻ ഉറപ്പു നൽകി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!