fbpx

Type to search

Bahrain Featured Local

ഫ്രൻ്റ്സ് ചിൽഡ്രൻസ് വിങ് എൻറെ കേരളം പരിപാടി സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ചിൽഡ്രൻസ് വിങ് “മലർ വാടി ബാലസംഘം” കേരളപ്പിറവി, ശിശുദിനം എന്നിവ മുൻനിർത്തി കൊച്ചു കൂട്ടുകാർക്കായി “എന്റെ കേരളം” എന്ന പ്രമേയത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. കേരളത്തെക്കുറിച്ചും അതിന്റെ സംസ്‌കാരത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്‌ടിക്കാനുതകുന്ന വിനോദവും വിജ്ഞാനവും സമ്മേളിപ്പിച്ചുള്ള പരിപാടികൾ ഉൾപ്പെടുത്തും. നവംബർ 16 ന് മനാമ, മുഹറഖ്‌, റിഫ എന്നീ ഏരിയകളിൽ വിപുലമായ സംഗമങ്ങൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുട്ടികൾക്ക്‌ ആസ്വദിക്കാനും ചിന്തിക്കാനുമായി വിവിധ കളികൾ, ചോദ്യോത്തരങ്ങൾ, ഡോക്യൂമെന്റി പ്രദർശനം എന്നിവയും ഉണ്ടാകും. ക്വിസ് പ്രോഗ്രാമിൽ വിജയിക ളാകുന്ന കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് മലർവാടി കൺ വീനർ സക്കീന അബ്ബാസ്‌ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 33043570, 36180136, 3919 6661എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!