fbpx

Type to search

Bahrain Featured Local

ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ കൗൺസിലിങ് ക്ലാസ്‌ സംഘടിപ്പിച്ചു

മനാമ : ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം പ്രവാസി സഹോദരികൾക്കായി കൗൺസിലിങ് ക്ലാസ്‌ സംഘടിപ്പിച്ചു. പ്രമുഖ ഫാമിലി കൗൺസിലറായ അബ്‌ദുല്ലത്തീഫ്‌  കോളിക്കൽ ക്ലാസിനു നേതൃത്വം നൽകി. ദമ്പതികൾക്കിടയിൽ പ്രണയം നഷ് ടപ്പെടുമ്പോഴാണ് അവർക്കിടയിൽ അകലമുണ്ടാകുന്നതെന്നും സൗന്ദര്യമുള്ള കുടുംബ ജീവിതത്തിന് സ്നേഹവും കാരുണ്യവും ഒരേപോലെ ആവശ്യമാണെന്നും അവ പരസ്പരം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഉണർത്തി.

ജീവിത പങ്കാളിക്കായിരിക്കണം ആദ്യ പരിഗണനയെന്നും അത്  നൽകുമ്പോൾ അവർക്ക് നിങ്ങളിൽ നിന്ന് സുരക്ഷിതത്വബോധം അനുഭവവേദ്യമാവുകയും ജീവിതത്തെ മനോഹരമാക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.സിഞ്ചിലെ ഫ്രന്റ്സ്‌ ഹാളിൽ നടന്ന പരിപാടി ഫ്രന്റ്സ്‌ പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ ഉദ്ഘാടനം ചെയ്‌തു. വനിതാവിഭാഗം പ്രസിഡന്റ്‌ സാജിദ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ  ജനറൽ സെക്രട്ടറി ഹസീബ ഇർശാദ്‌ സ്വാഗതമാശംസിച്ചു. അസി. സെക്രട്ടറി റഷീദ സുബൈർ നന്ദി പ്രകാശിപ്പിച്ചു. ഹേബ ഷക്കീബ്‌ ഖുർആനിൽ നിന്നും അവതരിപ്പിക്കുകയും നദീറ ഷാജി പരിപാടി നിയന്ത്രിക്കുകയും ചെയ്‌തു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!