fbpx

Type to search

Bahrain Featured GCC Interior

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് അനധികൃതമായി വിദേശികളെ ബഹ്റൈനിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന സംഘം പിടിയിൽ

മനാമ : അധികാരികൾക്ക് പണം നൽകിക്കൊണ്ട് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി വിദേശികളെ എത്തിക്കുകുന്ന സംഘം പിടിയിൽ.

2012 മുതൽ വിദേശത്തും ബഹ്റൈനിലുമായി പ്രവർത്തിക്കുന്ന ഏഴ് അംഗ സംഘമാണ് അറസ്റ്റിലായത്. ഇന്റരീയർ മിനിസ്ട്രിയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഏഴു പേരുടെ അറസ്റ്റ് നടന്നത്.

വ്യാജ പാസ്പോർട്ടുകൾ, ട്രാവൽ സ്റ്റാമ്പുകൾ, എൻട്രി വിസകൾ , റെസിഡന്റ്സ് പെർമിറ്റുകൾ വിദേശ കറൻസികൾ തുടങ്ങിയവയും അറസ്റ്റ് ചെയ്തവരിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് , തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വ്യാജ രേഖകൾ വഴി പ്രവേശനം സാധ്യമാക്കുന്നത്.

സംഘത്തിൽ 28 ബഹ്റൈൻ പൗരന്മാരും 12 വിദേശികളും ഉൾപ്പെടുന്നുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!