fbpx

Type to search

Bahrain Featured Local

ശിക്ഷാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് ‘പ്രതീക്ഷ ബഹ്‌റൈൻ – ഗൾഫ് കിറ്റ്’ കൈമാറി

മനാമ: ബഹ്‌റൈനിലെ ജയിലിൽ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞു നാട്ടിലേയ്ക്ക് മടങ്ങുന്ന തിരുവനന്തപുരം സ്വദേശി സുരേഷിന് ‘പ്രതീക്ഷ(ഹോപ്പ് ) ബഹ്‌റൈൻ ‘ ഗൾഫ് കിറ്റ് കൈമാറി. പ്രതീക്ഷയുടെ പ്രസിഡണ്ട് സിബിൻ സലീമും സെക്രട്ടറി അഷ്‌കർ പൂഴിത്തലയും ചേർന്നാണ് സുരേഷിന് നൽകുവാനുള്ള ബാഗ് ഷിബു പത്തനംതിട്ടയെ ഏല്പിച്ചത്. അറിഞ്ഞോ അറിയാതെയോ ചെയ്ത് പോയ തെറ്റിന്റെ പേരിൽ ജയിലിലായവർ ശിക്ഷാ കാലാവധി കഴിഞ്ഞു നാട്ടിലേയ്ക്ക് മടങ്ങുമ്പോഴും, സൽമാനിയ ഹോസ്പിറ്റലിൽ നിന്നും വെറുംകൈയോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്നവർക്കും കഴിഞ്ഞ മുന്ന് വർഷമായി പ്രതീക്ഷ ബഹ്‌റൈൻ ഉദാരമതികളുടെ സഹായത്തോടെ ഇത്തരത്തിൽ മിട്ടായികളും കുഞ്ഞുടുപ്പുകളും അടങ്ങിയ ‘ഗൾഫ് കിറ്റ്’ നൽകിവരുന്നു. ഇതിനോടകം നൂറോളം ഗൾഫ് കിറ്റുകൾക്കാണ് നാട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുരുന്നുകൾക്ക് പുഞ്ചിരിയേകുവാൻ പ്രതീക്ഷ ബഹ്‌റൈൻ കാരണമായിട്ടുള്ളത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!