fbpx

Type to search

Bahrain Featured Local

ഐ.സി.എഫ് മീലാദ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

മനാമ : തിരുനബി (സ) ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ ‘മുത്ത് നബി (സ) ജീവിതം ദർശനം’ എന്ന ശീർഷകത്തിൽ നവംബർ 7 മുതൽ ഡിസംബർ 7 വരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനിന്റെ ഉദ്ഘാടനം ഐ .സി .എഫ് നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ഹസ്സാൻ നിർവ്വഹിച്ചു. പാലാഴി ഹിദായ സ്ഥാപനങ്ങളുടെ സാരഥി അബ്ദുറഹ്മാൻ മദനി വള്ള്യാട് മുഖ്യ പ്രഭാഷണം നടത്തി.ബദവി ഇമാം യു.കെ.അബ്ദുൾ മജീദ് മുസ്ല്യാർ, അബൂബക്കർ ലത്തീഫി, അഡ്വക്കറ്റ്‌ എം.സി .കരീം ഹാജി പ്രസംഗിച്ചു.

ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സെൻട്രൽ വിളംബരം, റബീഉൽ അവ്വൽ 1 മുതൽ 12 കൂടിയ ദിവസങ്ങളിൽ യൂണിറ്റുകളിൽ പ്രവാചക ‘ഇശ്‌ഖേ റസൂൽ’ സംഗമങ്ങൾ, ഓൺലൈൻ മീലാദ് കാർഡ് പ്രചാരണം, സ്നേഹ കുടുംബം, ഹാദിയ മൗലിദ് സദസ്സുകൾ, കുട്ടികളുടെ മദ്ഹ് ഗീത സംഗമങ്ങൾ, മൊബൈൽ മൗലിദ് സദസ്സ്, സ്നേഹ വിരുന്ന്, നബിദിനത്തിൽ സന്ദേശ കാർഡ്, മധുര വിതരണം, കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ പ്രത്യക മദ്ഹുറസൂൽ സമ്മേളങ്ങൾ, സ്ത്രീകൾക്കായി ടെലി ക്വിസ്, പ്രവാസി വായന അടിസ്ഥാനമാക്കി വിജ്ഞാന മത്സരം തുടങ്ങിയ പരിപാടികൾ നടക്കും.

കാമ്പയിനിന്റെ നടത്തിപ്പിനായി ഐ.സി.എഫ് സെൻട്രൽ തലങ്ങളിൽ വിപുലമായ സ്വാഗത സംഘം ഇതിനകം രൂപീകരിച്ചിട്ടുണ്ട്. അശ്റഫ് ഇഞ്ചിക്കൽ സ്വാഗതവും അബ്ദുറഹീം പേരാമ്പ്ര നന്ദിയും പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!