fbpx

Type to search

Bahrain Featured Local

ഐ.സി.എഫ് ബഹ്റൈന്‍ മീലാദ് സമാപന സമ്മേളനം നാളെ(വെള്ളി) പാകിസ്ഥാന്‍ ക്ലബിൽ

മനാമ: മുത്ത് നബി (സ) ജീവിതം, ദര്‍ശനം എന്ന പ്രമേയത്തിൽ ഐ.സി.എഫ് ബഹ്റൈന്‍ കമ്മറ്റി നടത്തുന്ന മീലാദ് ക്യാമ്പയിനിന്‍റെ ഭാഗമായി ഐ.സി.എഫ് മാനാമ സെന്‍ട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളനം ഇന്ന് (30/11/18) മനാമ പാകിസ്ഥാന്‍ ക്ലബ്ബിൽ നടക്കും. രാത്രി 7 മണി മുതൽ മദ്രസ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും കായിക പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്ലിസ്, ഖവാലി, മൗലിദ് പാരായണം എന്നിവക്ക് സയ്യിദ് ഇസ്മായിൽ അസ്ഹര്‍ അൽ ബുഖാരി നേതൃത്വം നൽകും. രാത്രി 9 മണിക്ക് ശാനവാസ് മദനിയുടെ അധ്യക്ഷതയിൽ നടക്കുന്ന മദ്ഹുറസൂൽ സമാപന സമ്മേളനം ഐ.സി.എഫ് അധ്യക്ഷന്‍ കെ.സി. സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മദ്ഹുറസൂൽ പ്രഭാഷണം നടത്തും. നാലു പതിറ്റാണ്ടു കാലം പ്രവാസിയായി ജിവിച്ച് തിരിച്ച് പോകുന്ന ഐ.സി.എഫ് മനാമ സെന്‍ട്രൽ കമ്മറ്റി പ്രസിഡന്‍റ് യു.കെ. അബുബക്കര്‍ ഹാജിയെ പരിപാടിയിൽ മൊമന്‍റോ നൽകി ആദരിക്കും. കലാ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനവും മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പരിപാടിയിൽ ഐ.സിഎഫ് നാഷണൽ നേതാക്കളായ അഡ്വ. എം.സി.അബ്ദുൽ കരീം, അശ്റഫ് ഇഞ്ചിക്ക , വി.പി.കെ. അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഹാജി, ശൈഖ് ഹസ്സാന്‍ മുഹമ്മദ് മദനി എന്നിവര്‍ സംബന്ധിക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!