fbpx

Type to search

Bahrain Featured Local

നബിദിനം: ഐ സി എഫ് പ്രകീർത്തന സദസ്സുകൾ ഇന്നും നാളെയും

മനാമ: നബിദിനത്തോടനുബന്ധിച്ചു ഐ .സി .എഫിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും വൈവിധ്യമാർന്ന പരിപാടികൾ. ഇന്ന് (തിങ്കൾ) രാത്രി 8 മണിക്ക് ഐ.സി.എഫ് സെൻട്രൽ ആസ്ഥാനങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പ്രകീർത്തന മജ്‌ലിസും ഹുബ്ബ്റസൂൽ പ്രഭാഷണവും നടക്കും.

റഫ സുന്നി സെന്ററിൽ റഫീഖ് ലത്തീഫിയും, മുഹറഖ് സെന്ററിൽ അബ്ദുൽ ഹകീം സഖാഫി യും, മനാമയിൽ ഷാനവാസ് മദനിയും, ഈസടൗൺ സുന്നീ സെന്ററിൽ ഉസ്മാൻ സഖാഫിയും, ഹമദ് ടൗണിൽ നിസാർ സഖാഫിയും ഗുദൈബിയയിൽ മമ്മൂട്ടി മുസ്ല്യാരും സൽമാബാദിൽ അൻവർ സലീം സഅദിയും നേതൃത്വം നൽകും.

ചൊവ്വ പ്രഭാതത്തിൽ എല്ലാ കേന്ദ്രങ്ങളിലും മൗലിദ് സദസ്സുകളും പകലിൽ സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും മധുര വിതരണവും നടക്കും. സെൻട്രൽ തലങ്ങളിൽ കുട്ടികളുടെ കലാ സാഹിത്യ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് .

ചൊവ്വ ഉച്ചക്ക് സൽമാബാദിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ അബ്ദുൽ റഹിം സഖാഫി വരവൂർ മുഖ്യപ്രഭാഷണം നടത്തും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!