fbpx

Type to search

Bahrain Featured Local

ബഹ്റൈനിൽ നിന്നും അനധികൃതമായി അറബ്‌ രാജ്യങ്ങളിൽ സിഗററ്റ് കരിഞ്ചന്തയിൽ വിറ്റഴിക്കുന്നു

മനാമ : ബഹ്റൈനിൽ നിന്നും ഒമാനിലെ കരിഞ്ചന്തയിൽ മൂന്നു മില്യൺ സിഗററ്റുകൾ വിറ്റഴിച്ചതായി റിപ്പോർട്ട്. 2017 ൽ 31.2 മില്യൺ സിഗററ്റുകളാണ് അനധികൃതമായി ഒമാനിൽ വിറ്റഴിച്ചത്. ജിസിസി യിലെ സിഗററ്റ് കടത്തുക്കളെ കുറിച്ച് പഠിക്കുന്ന ഫിലിപ്പ് മോറിസ് ഇൻറർനാഷ്ണൽ, ഓക്സ്ഫോർഡും സംയുക്തമായി നടത്തുന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.

ബഹ്റൈനിൽ നിന്നും 695 മില്യൺ സിഗററ്റുകളാണ് അറബ് രാജ്യങ്ങളിൽ വിറ്റഴിക്കുന്നത്. സൗദി അറേബ്യയിൽ 571 മില്യൺ സിഗററ്റും വിറ്റഴിച്ചിട്ടുണ്ട്.

സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് , ഒമാൻ എന്നിവിടങ്ങളിലാണ് ബഹ്റൈനിൽ നിന്നും അനധികൃതമായി സിഗററ്റ് വിറ്റഴിക്കുന്നത്.

നിയമ രഹിതമായി സിഗററ്റ് വിറ്റഴിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ 18 ശതമാനം സിഗററ്റിന്റെ ഉപയോഗം കൂടിയതായും റിപ്പോർട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!