fbpx

Type to search

Bahrain Featured Local

ഇമാം കൊലപാതകം: വധശിക്ഷ വിധിച്ച ബംഗ്ലാദേശ് സ്വദേശിയുടെ അപ്പീൽ കോടതി ഇന്ന് പരിഗണിച്ചില്ല

മനാമ : ഇമാം കൊലപാതകക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശി സ്വദേശിയുടെ അപ്പീൽ കോടതി മാറ്റിവെച്ചു. 39 വയസ്സുകാരൻ കൊലപാതകി കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ഷേഖ് അബ്ദുൾ ജലീൽ ഹമൂദിനെ ഇരുമ്പ് ദണ്ഡ് കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും ജോലി ചെയ്തു പോന്നിരുന്ന ബിൻ സിദ്ദ മോസ്കിനകത്ത് വെച്ചാണ് അവിടെ മൂസിനായ ബംഗ്ലാദേശ് സ്വദേശി ഇമാമിനെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിൽ പശ്ചാതപിക്കുന്നതായി കാണിച്ചാണ് വധശിക്ഷ ഒഴിവാക്കാനായി ഹൈ ക്രിമിനൽ കോടതിയിൽ ഇയാൾ അപ്പീലിന് പോയത്.

തെളിവു നശിപ്പിക്കുന്നതിനായി മൃതദേഹം സംസ്കരിക്കാൻ സഹായിച്ച രണ്ടാം പ്രതിക്ക് 12 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!