fbpx

Type to search

Bahrain Featured Local

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മെഗാ ഫെയർ ഡിസംബർ 20,21 തിയ്യതികളിൽ

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മെഗാഫെയർ 2018 ഡിസംബർ 20, 21 തീയതികളിൽ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എസ്. ഇനയദുള്ള ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായ പരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു വരുന്നത്. പ്രശസ്ത സൗത്തിന്ത്യൻ പിന്നണിഗായകരായ വിധുപ്രതാപും ഗായത്രീയും സഞ്ജിത് സലാമും നയിക്കുന്ന തെന്നിന്ത്യൻ സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ്ഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ 21 നും നടക്കും.

ഇത്തവണ ഫെയറിന്റെ മറ്റൊരു പ്രധാന പ്രത്യകത അതിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുള്ള കായികമത്സരങ്ങളാണ്. ക്രിക്കറ്റ്, ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൻ എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രൈസ് മണിയും, ട്രോഫിയും വിജയികൾക്ക് സമ്മാനമായി നൽകും. രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിച്ച് വരുന്നു. ഫെയറിൻറെ മറ്റൊരു ആകർഷണം കുട്ടികൾക്കായുള്ള പ്രത്യക പവലിയനാണ്. അവർക്ക് മേള ആസ്വാദിക്കുന്നതിനും കളിക്കുന്നതിനും വിവിധ കളിക്കോപ്പുകൾ ഈ പവലിയനിൽ ഉൾപെടുത്തിയിരിക്കും. വാട്ടർഷോ, പ്രോപ്പർട്ടി, മെഡിക്കൽ, ഇൻഡസ്‌ട്രിയൽ, എഡ്യൂക്കേഷൻ, ഫൈനാൻസ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി പ്രത്യക എക്സിബിഷൻ എന്നിവ നടത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. വിവിധമേഖലയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദശനവും ഫുഡ്‌ഫെസ്റ്റിവെലും അടക്കം മറ്റ് നിരവധി പരിപാടികൾ ഫെയറിനോടനുബന്ധിച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി കളുടെയും, പൂർവ്വ വിദ്യാർഥി കളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടന്ബന്ധിച്ചു സഘടിപ്പിച്ചതായി പ്രിൻസ് എസ് നടരാജൻ അറിയിച്ചു.

ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമപ്രവർത്തനങ്ങള്ക്കുമാണ്. വളരെ വിവരണാതീത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ സ്കളിൽ പഠിക്കുന്നുണ്ട്. ഒരു കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് ലാഭാധിഷ്ഠിതമായി എന്നതിനപ്പുറം അശരണരെ സഹായിക്കുക എന്നത് കൂടി സ്കൂളിന്റെ ഉത്തരവാദിത്വമാണ് എന്ന് സ്‌കൂളിന്റെ ഉടമകളായ രക്ഷിതാക്കളും അവർ തിരഞ്ഞെടുത്ത മാനേജിങ് കമ്മറ്റിയും വിശ്വസിക്കുന്നു. ജിസിസി യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ സ്‌കൂൾ ആയിരത്തിനടുത്ത് വിദ്യാർത്ഥികൾക്കാണ് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നൽകി സഹായിക്കുന്നത്.

സ്വാഭാവികമായും സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ് ഫെയറിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണമായും ഉപയോഗിക്കുന്നത്. സ്‌കൂൾ കമ്മറ്റി സ്‌കൂൾ ഫണ്ട് ദുർവിനിയോഗം ചെയില്ല എന്നറിയുന്ന രക്ഷിതാക്കളുടെയും. പൊതുസമൂഹത്തിന്റേയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും, മീഡിയയുടെയും വലിയ പിന്തുണയാണ് കഴിഞ്ഞ നാളുകളിൽ സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. ആ വലിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതോടപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ ഇന്ത്യൻ സ്‌കൂൾ നടത്തുന്ന ഈ ഫെയറിനും സ്കൂളിന്റയും, വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും നന്മയെ കാംക്ഷിക്കുന്ന പൊതുസമൂഹത്തിൽനിന്നും, രക്ഷിതാക്കളിൽനിന്നും, മീഡിയയിൽ നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ എസ്. ഇനയദുള്ള, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവരും പത്രസമ്മേളനത്തിൽ സംസാരിച്ചു. വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, സജി ജോർജ്,ദീപക് ഗോപാല കൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, വി. അജയകൃഷ്ണൻ, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഫെയർ ഉപദേശക സമിതി അംഗം മുഹമ്മദ് മാലിം, സംഘാടക സമിതി അംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!