fbpx

Type to search

Bahrain Featured Local

പകരക്കാരനില്ലാത്ത കോണ്‍ഗ്രസ് നേതാവ്: ഇന്ത്യൻ സോഷ്യൽ ഫോറം  

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം.പിയുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം നിയുക്ത പ്രസിഡന്റ് മുഹമ്മദലി റാണ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന കോണ്‍ഗ്രസിലെ പകരക്കാരനില്ലാത്ത നേതാവിനെയാണ് എം ഐ ഷാനവാസിന്റെ വേര്‍പാടിലൂടെ നഷ്ടമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തനായ വക്തവായിരുന്ന അദ്ദേഹം വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലമായ രാഷ്ട്രീയക്കാഴ്ചപ്പാട് പ്രകടിപ്പിച്ച നേതാവായിരുന്നു. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ എക്കാലത്തും ധീരമായ നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ  പൊതുപ്രശ്‌നങ്ങള്‍ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കാനും അദ്ദേഹം തയ്യാറായി. പൊതുപ്രശ്‌നങ്ങളില്‍ പുലര്‍ത്തിയ തുറന്ന സമീപനമാണ് പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തിന് ശക്തമായ ജനകീയാടിത്തറ നേടിയെടുക്കാന്‍ സഹായിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ പരലോക വിജയത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!