fbpx

Type to search

Bahrain Featured Local Tourism

ജ്വല്ലറി അറേബ്യ അന്താരാഷ്ട്ര പ്രദർശനത്തിൽ ഇന്ത്യൻ പങ്കാളിത്തത്തിൽ വർധനവ്

മനാമ : ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ജ്വല്ലറി അറേബ്യ‍ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനച്ചടങ്ങില്‍ ഉപ പ്രധാനമന്ത്രി ഷെയ്ഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫയും വിവിധ വകുപ്പു മന്ത്രിമാരും മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസിയില്‍നിന്നടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഇത്തവണയും വന്‍ പ്രതികരണമാണു ലഭിക്കുന്നത്. ഇത്തവണ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നത് ഇന്ത്യയില്‍നിന്നാണെന്നത് ശ്രദ്ധേയമാണ്. വടക്കേ ഇന്ത്യയില്‍നിന്നുള്ള 60 സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. 43 സ്ഥാപനങ്ങളോടെ  ഹോങ്കോങ് രണ്ടാം സ്ഥാനത്തുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!