fbpx

Type to search

Bahrain Featured Job Local

ബഹ്‌റൈനിൽ ജോലി തേടുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ സുവർണാവസരം; ഇൻറർവ്യൂ നവംബർ 13, 14 തീയതികളിൽ

മനാമ: ബഹ്റൈൻ എയർപോർട്ടിൽ ഉദ്ദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. ബഹ്റൈൻ എയർപോർട്ട് സർവ്വീസസ് ഡവലപ്മെന്റ് കമ്പനി നാളെയും അടുത്ത ദിവസവുമായി (നവംബർ 13 ,14) വാക് ഇൻ ഇന്റർവ്യു നടത്തുന്നു. ബഹ്റൈൻ എയർപോർട്ട് സർവീസസ് ഹെഡ് ക്വാർട്ടേഴ്സിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ഇന്റർവ്യൂവിൽ വിദേശ തൊഴിലാളികൾക്ക് മാത്രമായും തസ്തികകൾ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

ക്ലീനിംഗ്, പോർട്ടിംഗ് തസ്തികകളിൽ വിദേശ തൊഴിലാളികളെ മാത്രമാണ് പരിഗണിക്കുന്നത്. പുറമെ ഡ്രൈവിംഗ്, സെക്യുരിറ്റി തസ്തികകളിൽ ബഹ്റൈൻ പൗരന്മാർക്ക് പുറമെ എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്.

നിശ്ചിത യോഗ്യത നിർണയിച്ചിരിക്കുന്ന തസ്തികളിൽ ഇൻറർവ്യൂവിനായി വിദ്യാഭ്യാസ യോഗ്യതയടക്കമുള്ളവ തെളിയിക്കുന്ന രേഖകൾക്കൊപ്പം സി.വി യും പാസ്പോർട്ടും ഹാജരാക്കണം.

കൂടുതൽ വിവരങ്ങൾക്ക്, [email protected], [email protected] എന്നീ ഇമെയിലുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!