fbpx

Type to search

Bahrain Featured Kerala Local

‘ആശയ സംവാദങ്ങളെ ഭയപ്പെടുത്തി നേരിടാനാകില്ല’: സുനിൽ പി ഇളയിടത്തിന് പിന്തുണയുമായി കലാലയം സാംസ്കാരിക വേദി‌

മനാമ: നിലപാടുകൾ തുറന്ന് പറയുന്നവരെയും ആശയ സംവാദത്തിന്റെ വാതിൽ തുറക്കുന്നവരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള സംഘപരിവാർ വിഭാഗങ്ങളുടെ ശ്രമം അപലപനീയവും ജനാധിപത്യ വിശ്വാസത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് ബഹ്റൈൻ കലാലയം സാംസ്കാരിക വേദി പത്രക്കുറിപ്പിൽ പറഞ്ഞു.

ഇടതു ചിന്തകനും സംസ്കൃത സർവകലാശാലയിൽ മലയാളം അധ്യാപകനുമായ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിനെ നേരെ ഇത്തരം ശക്തികൾ നടത്തിയ ആക്രമണം ആധുനിക സമൂഹത്തിന്‌ യോജിച്ചതല്ല.

പേരുപലക ഇളക്കിയിടുകയും വാതിലിൽ കാവി പൂശുകയും ചെയ്ത്‌ എന്ത്‌ സംവേദനമാണ്‌ ഈ വർഗം സാധ്യമാക്കുന്നതെന്നും കലാലയം ആശങ്ക പ്രകടിപ്പിച്ചു. ആശയപരമായി വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും എതിർശബ്ദങ്ങൾക്ക്‌ ഇടം നൽകാനുള്ള വിശാല മനസ്സ്‌ ആർജിക്കാത്തിടത്തോളം അവർ ആരായാലും സാമൂഹ്യവിരുദ്ധരാണ്‌. ചെറുതും വലുതും ഒറ്റപ്പെട്ടതും ആസൂത്രിതമായും നടക്കുന്ന ഇത്തരം ആക്രമണങ്ങളെയും ഭീഷണികളെയും ഉണർന്നിരിക്കുന്ന സമൂഹത്തിന്‌ അവഗണിക്കാൻ കഴിയില്ല. ഒറ്റക്കെട്ടായ പ്രതിരോധങ്ങളും ഉയർന്ന മൂല്യ സംരക്ഷങ്ങളക്കായുള്ള പൊതുബോധവും താഴേ തട്ടിൽ നിന്ന് സൃഷ്ടിക്കപ്പെടണം.

സാധരണക്കാരെ ബാധിച്ച നിസ്സംഗത അകറ്റി സാംസ്കാരിക പ്രബുദ്ധത വീണ്ടെടുക്കുകയാണ്‌ പരിഹാരമെന്നും കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!