fbpx

Type to search

Bahrain Featured Local

കുരുന്നുകൾക്ക് ആവേശമായി കേരളപ്പിറവി, ശിശു ദിനാഘോഷം

മനാമ : ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷൻ   ചിൽഡ്രൻസ് വിങ്  “മലർവാടി ബാലസംഘം” റിഫ ഏരിയ കേരളപ്പിറവി ദിനാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച “എന്റെ കേരളം” പരിപാടിയും ശിശു ദിനാഘോഷവും കുരുന്നുകൾക്ക് ആവേശമായി.കുട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നതോടൊപ്പം നമ്മുടെ നാടിനെയും നാടിൻറെ സാംസ്‌കാരിക പൈതൃകങ്ങളെക്കുറിച്ചും അടുത്തറിയാൻ പരിപാടി വഴിയൊരുക്കി. വെസ്‌റ്റ് റിഫ ദിശ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ഫ്രന്റ്സ് ബഹ്‌റൈൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ഉദ്ഘാടനം ചെയ്‌തു . കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന സ്ഥലങ്ങളെക്കുറിച്ചും ചരിത്ര പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കാനുതകുന്ന ദൃശ്യാവതരണം പുതിയ അറിവ് പകർന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, ക്വിസ് പ്രോഗ്രാം, ഗെയിംസ് എന്നിവയും നടന്നു. ഹന ,സഹ്‌റ, ഹൈഫ, സന, ഹിബ, ഫാത്തിമ എന്നിവർ ചേർന്ന് സ്വാഗത ഗാനം ആലപിച്ചു. ഇർഷാദ് കുഞ്ഞിക്കനി, ഷൗക്കത്തലി, സക്കീർ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, സുമയ്യ ഇർഷാദ്, രേഷ്‌മ സുഹൈൽ, ഷാനി സക്കീർ എന്നിവർ ഗെയിമുകൾ  നിയന്ത്രിച്ചു. ഹന്നത് നൗഫൽ, ഫജർ സാലിഹ് എന്നിവർ ശിശു ദിന സന്ദേശം നൽകി. അബ്‌ദുൽ ആദിൽ, സഈദ റഫീഖ് എന്നിവർ  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ജൂനിയർ വിഭാഗത്തിൽ ഷാമിൽ ഷംസുദ്ധീൻ , ഫജർ സാലിഹ്, ഫാത്തിമ അബ്‌ദുല്ല എന്നിവരും സബ്‌ജൂനിയർ വിഭാഗത്തിൽ യൂസുഫ് ഈസ, ത്വയ്യിബ് ആഷിഖ്, ഇസ്സ യൂനുസ് എന്നിവരും യഥാക്രമം ഒന്ന് രണ്ട്‌ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മൂസ.കെ.ഹസൻ, മഹ്‌മൂദ്‌ പാനൂർ, ഷംജിത് മണിയൂർ, അബ്‌ദുൽ അസീസ്, റിയാസ്, അബ്‌ദുൽ ജലീൽ, റഹീം, ഇല്യാസ്, ലുലു പറളി, ഷൈമില നൗഫൽ, ബുഷ്‌റ റഹീം എന്നിവർ നേതൃത്വം നൽകി. ഫ്രന്റ്‌സ് അസോസിയേഷൻ റിഫ ഏരിയ പ്രസിഡന്റ്  സാജിദ് നരിക്കുനി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.എം അഷ്‌റഫ് സ്വാഗതവും അബ്‌ദുൽ ഹഖ് നന്ദിയും പറഞ്ഞു
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!