fbpx

Type to search

Bahrain Featured Kerala Local

പ്രളയ ബാധിതരെ സഹായിക്കാനായി നടത്തിയ “കേരള സദ്യ” ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്തു

മനാമ : കേരളാമുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള ധനസമാഹരണത്തിനായി ബഹറിന്‍ കേരളീയ സമാജം നടത്തിയ കേരളാ സദ്യ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ. അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍വര്‍ഷങ്ങളിൽ ഓണാഘോഷ പരിപാടികളിൽ നടക്കുന്നതുപോലെ തന്നെയാണ് സദ്യവട്ടങ്ങളും, സദ്യവിളമ്പലും നടത്തിയത്.
ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള മലയാളികളും ഇത്തവണ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

ശ്രീ. രാധാകൃഷ്ണപിള്ള ഉദ്ഘാടന പ്രസംഗം നടത്തിയ ചടങ്ങിൽ സമാജത്തിന്റെ ഭവനദാനപദ്ധതി പ്രകാരം പത്തനാപുരത്ത് പണിതീര്‍ത്ത പുതിയ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് അടുത്ത ദിവസത്തിൽ നടത്തുമെന്ന് അറിയിച്ചു.

സമാജത്തിന്റെ ഓണാഘോഷം മുതല്‍ തുടങ്ങി ക്രിസ്തുമസ് വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപ്പരിപാടികള്‍ വളരെ അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് ഉദ്ഘാടക പ്രസംഗത്തിൽ അലോക് കുമാർ സിൻഹ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!