fbpx

Type to search

Featured Kerala

അഴീക്കോട് എംഎൽഎ കെ എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി; എംഎൽഎ സ്ഥാനം നഷ്ടമായി

എറണാകുളം : അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി അയോഗ്യന്‍ എന്ന് കേരളാ ഹൈക്കോടതി വിധിച്ചു.

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കെ എം ഷാജിക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ് കുമാറിന് 50000 രൂപ നൽകണമെന്നും കോടതി അറിയിച്ചു.

അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് കെ എം ഷാജിക്ക് ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാകില്ല.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!