fbpx

Type to search

Bahrain Featured Kerala Local

മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ മരണപ്പെട്ടു

മനാമ : ഇന്ത്യൻ സ്കൂളിലെ മലയാളി വിദ്യാർത്ഥിനി ബഹ്റൈനിൽ മരണപ്പെട്ടു.  ബഹ്‌റൈൻ പ്രവാസി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശുക്കൂർ മൊയ്ദീന്റെമകൾ ഇന്ത്യൻ സ്‌കൂൾ എട്ടാം തരം വിദ്യാർഥിനി ആമിനാ ശുക്കൂർ (13) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനക്കായി ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു.  കോട്ടയം സ്വദേശിനി അനീഷയാണ്‌ മാതാവ്‌. ഇന്ത്യൻ സ്കൂൾ ഏഴാം തരം വിദ്യാർത്ഥി അമീൻ ശുക്കൂർ ആണ് സഹോദരൻ. പിതാവ്‌ ശുക്കൂർ മൊയ്ദീൻ ബിഡിഎഫിൽ ജോലിചെയ്യുന്നു.

പിതാവിന്റെ സഹോദരന്മാരായ ഫൈസൽ മൊയ്ദീൻ ലാജുദ്ദീൻ മൊയ്ദീൻ, ഷബീർ മൊയ്‌ദീൻ, സഹോദരി സുനിത മൊയ്‌ദീൻ, സുനിതയുടെ ഭർത്താവ് നൗഷാദ് എന്നിവർ ബഹ്‌റൈനിൽ വിവിധ ജോലികൾ ചെയ്യുന്നു.

ആമിന റഫ ഇസ്ലാമിക്‌ മദ്‌റസയിലെയും വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം ബഹ്‌റൈനിൽ സംസ്കരിക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!