fbpx

Type to search

Featured GCC Interior Saudi Arabia

പത്തുമാസത്തിനിടെ സൗദിയില്‍ 11,811 വിദേശ എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

സൗദിയില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ 11,811 വിദേശ എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ കണക്കു പ്രകാരം രാജ്യത്ത് 1,91,497 എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.  ഇതില്‍ 1,56,455 പേര്‍ വിദേശികളാണ്. 35,042 സ്വദേശി എന്‍ജിനീയര്‍മാരില്‍ 9616 പേര്‍ കഴിഞ്ഞ പത്തുമാസത്തിനിടെ ഈ മേഖലയിലേക്ക് കടന്നുവന്നവരാണ്.

നിലവില്‍ പ്രധാന ഓഫീസുകളും ശാഖ ഓഫീസുകളുമായി 2866 എന്‍ജിനീയറിംഗ് സ്ഥാപനങ്ങള്‍ സൗദിയില്‍  പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം 75 ഓളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

സ്വദേശിവല്‍ക്കരത്തിന്റെ ഭാഗമായി ഈ മേഖലയില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം ഇനിയും ഗണ്യമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സും ചര്‍ച്ച നടത്തിയിരുന്നു.

ട്രെയിനിയായി സൗദി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ നിയോഗിക്കുന്നുവെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പക്ഷേ, പഠനം പൂര്‍ത്തിയായാല്‍ സൗദി വിദ്യാര്‍ഥികള്‍ക്ക് ജോലി നല്‍കുമെന്ന നിബന്ധന ഈ സ്ഥാപനങ്ങള്‍ മുന്നോട്ടു വെക്കണമെന്ന് മാത്രം.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!