fbpx

Type to search

Bahrain Business Featured Local

മൊബൈൽ ഫോൺ സേവന രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; MAZYON ഫോൺ ഇന്റർനാഷണലിന്റെ ബഹ്റൈനിലെ 15 മത് ശാഖ ഗോസി മാളിൽ പ്രവർത്തനമാരംഭിച്ചു

മനാമ: മൊബൈൽ ഫോൺ സേവന രംഗത്ത് ഏറെ നാളത്തെ പ്രവർത്തന മികവിനാൽ ശ്രദ്ധേയമായ MAZYON ഫോൺ ഇന്റർനാഷണലിന്റെ ബഹ്റൈനിലെ 15 മത് ശാഖ ഹൂറ ഗോസി കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. MAZYON ഗ്രൂപ്പ് ചെയർമാനായ സൽമാൻ അൽ അസീസി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മാനേജിംഗ് പാർട്ണർമാരായ അഹമ്മദ് ഷാഫി, ഷമീർ കെ സി, യാസീൻ അഷ്റഫ്, ഷഫീഖ് കെ സി, സാദിഖ് സവാൻ എന്നിവരും സന്നിഹിതരായിരുന്നു.

2002 ൽ സേവനമാരംഭിച്ച MAZYON ഗ്രൂപ്പ് നിലവിൽ ഇന്ത്യ, ബഹ്റൈൻ, യു എ ഇ, ചൈന എന്നിവിടങ്ങളിലായി തങ്ങളുടെ സേവനം മികച്ച രീതിയിൽ ജൈത്രയാത്ര തുടരുകയാണ്. വിലക്കുറവിലും ഗുണമേൻമയിലും ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിൽ തങ്ങളുടെ സേവനം ഉറപ്പു വരുത്തുന്ന MAZYON ഗോസി മാളിൽ കൂടാതെ റിഫ, ജിദാലി, ഗുദൈബിയ, മനാമ എന്നിവിടങ്ങളിലായാണ് ബഹ്റൈനിൽ 15 ഓളം ഔട്ലെറ്റുകൾ തുറന്നിട്ടുള്ളത്.

ടെക്സിം ട്രേഡിംഗ്, നെക്സ്റ്റ് ഡേ ഫോൺ, റേ ടെക് കംപ്യൂട്ടേഴ്സ്, പാലസ് ഫോൺ എന്നിവയും Mazyon ഗ്രൂപ്പിന്റെ സഹോദര സഹോദര സ്ഥാപനങ്ങളാണ്. മികച്ച സേവനത്തിന്റെ ഉപഭോക്താക്കളാവാൻ ഏവരും തങ്ങളുടെ അടുത്തുള്ള ഔട്ലെറ്റുകൾ സന്ദർശിക്കണമെന്നും വളർച്ചയുടെ പാതയിൽ താങ്ങായ് നിന്ന ഏവരോടും നന്ദി പറയുന്നതായും മാനേജിംഗ് ഡയറക്ടേഴ്സ് അഭ്യർഥിച്ചു.

 

ഉദ്ഘാടന ദൃശ്യങ്ങൾ:

https://m.facebook.com/story.php?story_fbid=370986153642679&id=2070756719867022

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!