fbpx

Type to search

Bahrain Featured Local

M M Team മലയാളി മനസ് ബഹ്റൈൻ, ഒന്നാം വാർഷികാഘോഷം നവംബർ 30 ന് അദ്ലിയയിൽ; വിവിധ ആഘോഷ പരിപാടികൾ അരങ്ങേറും

മനാമ: വ്യത്യാസതമായ പ്രവർത്തന ശൈലിയിലൂടെ ചുരുങ്ങിയ കാലയളവ് കൊണ്ട് നിരവധി ജീവകാരുണ്യാ പ്രവത്തനങ്ങൾ നടത്തി ബഹറൈൻ പ്രവാസി മലയാളികളുടെ മനം കവർന്ന MM Team മലയാളി മനസ്സ് ബഹറൈൻ ഒന്നാമത് വാർഷികാഘോഷം നവംബർ 30 വെളിയാഴ്ച വൈകിട്ട് 5.30 മുതൽ അദിലിയ ‘ബാങ്ങ് സാങ്ങ് തായി’ പാർട്ടീ ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജീവ കാരുണ്യ പ്രവർത്തനത്തോടൊപ്പം, പ്രശസ്ത സിനിമ പിന്നണി ഗായകരായ കലാഭവൻ ബിനു ദാമോദരൻ, പാർവ്വതി മേനോൻ എന്നിവർ ചേർന്ന് നയിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേളയും, മിഴിവേകാൻ പ്രശസ്തരായ കലാക്ഷേത്രയുടെ ഇരുപതോളം കലാകാരൻമാർ അണിനിരക്കുന്ന ക്ലാസിക്കൽ, സിനിമാറ്റിക്ക് ഡാൻസ്, ചിരിയുടെ വെടിക്കെട്ടുമായി സംഘ കല ടീമിന്റെ കോമഡി നൈറ്റ്, ആട്ടം കൊണ്ടാട്ടവുമായി സഹൃദയയുടെ പുതിയ അവതരണം കുമ്മാട്ടി നാടൻ പാട്ടുകൾ, അത്താഴ വിരുന്ന് എന്നിങ്ങനെ മതിമറന്ന് അസ്വാദിക്കുവാൻ വിഭവ സമുദ്ധമായ ഒരു നൻമ നിറഞ്ഞ കലാവിരുന്നാണ് വാർഷികാഘോഷത്തിനായ് M M Team ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമായ ആഘോഷരാവിലേക്ക് പവിഴത്തുരുത്തിലെ നല്ലവരായ എല്ലാ പ്രവാസികളേയും സ്വാഗതം ചെയ്യുന്നതായി പ്രതിനിധികൾ അഭ്യർത്ഥിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!