fbpx

Type to search

Bahrain Featured Tourism

വിനോദ സഞ്ചാര കപ്പലുകളിൽ ഈ വർഷം കൂടുതൽ സഞ്ചാരികൾ രാജ്യത്തെത്തും

മനാമ : 52 വിനോദ സഞ്ചാര കപ്പലുകൾ ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ പോർട്ടിൽ എത്താൻ സാധ്യത. 128,900 വിനോദ സഞ്ചാര യാത്രികരാകും അതിലൂടെ രാജ്യത്ത് എത്തുക. 2009 ന് ശേഷം ഇത്രയധികം വിനോദ സഞ്ചാരികൾ ബഹ്റൈനിലെത്തുന്ന രണ്ടാമത്തെ ടൂറിസ്റ്റ് സീസണും ഈ വർഷമായിരിക്കും.

കഴിഞ്ഞ വർഷത്തിൽ 105, 271 യാത്രികരാണ് രാജ്യത്ത് എത്തിയത്. വിനോദ സഞ്ചാര കപ്പലിലൂടെ രാജ്യത്ത് എത്തുന്ന സഞ്ചാരികളിൽ 5 ശതമാനത്തിന്റെ വർധനവുമാണ് കഴിഞ്ഞ വർഷം സംഭവിച്ചത്.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ സ് അതോറിറ്റിയും പോർട്സ് ആൻഡ് മാരിടൈം അഫയേഴ്സ് ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് സീ പോർട്, സീ പോർട് പോലീസ്, നാഷ്ണൽ സെക്യുരിറ്റി ഏജൻസീസ എന്നിവർ ചേർന്ന് രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മറ്റ് എമിഗ്രേഷൻ സൗകര്യം ഏർപ്പെടുത്താനുമുള്ള ആലോചനകളും നടപടികളും കൈക്കൊണ്ടു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!