fbpx

Type to search

Bahrain Local

കർണാടക കൾച്ചറൽ ഫൗണ്ടേഷൻ നബിദിനം ആചരിച്ചു

മനാമ : ബഹ്‌റൈനിലെ കർണാടക സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ കർണാടക കൾചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാകിസ്‌താൻ ക്ലബ്ബ് മനാമ യിൽ നബിദിന സമ്മേളനം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടക്കം കുറിച്ച പരിപാടിയിൽ കുട്ടികൾക്കായി ഖുർആൻ പാരായണം,പ്രസംഗം, ഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

രാത്രി 8 മണിക്ക് നടന്ന സമ്മേളനത്തിൽ ലുഖ്മാനുൽ ഹക്കീം സകാഫി മുഖ്യപ്രഭാഷണം നടത്തി. അൽ ഖദീസ എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് “ഡോ.മുഹമ്മദ്‌ ഫാസിൽ റിഴ്വി” മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഗൾഫിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
പരിപാടിക്ക് കേസിഎഫ് സൗദി രാഷ്ട്രീയ സമിതി നേതാക്കളായ ടിപി സവാഫി ബൈതാര്, കാമറുദ്ധീൻ ഗൂഡിനബലി എന്നിവർ അതിഥികളായി പങ്കെടുത്തിരുന്നു.
kcf inc അംഗം ആലി മുസ്‌ലിയാർ, kcf inc റിലീഫ് വിഭാഗം ചെയർമാൻ ജമാലുദ്ധീൻ വിതൽ,kcf ബഹ്‌റൈൻ പ്രസിഡന്റ് എസ് എം ഫാറൂഖ് കേസിഎഫ്, ബഹ്‌റൈൻ രാഷ്ട്രീയ സമിതിയുടെ ,സോൻ സെക്ടർ കളുടെ എല്ലാ നേതാക്കളും മെമ്പർമാരും പങ്കെടുത്തിരുന്നു.

സ്വാഗതസംഗം കമ്മിറ്റി ചെയർമാൻ സമദ് ഉജ്റിബെട്ട് ,ഇക്ബാൽ മഞ്ഞനാഡി, ഹനീഫ് ഗുരുവയണകേര
എന്നിവർ ഈ പരിവാടിക് നേതൃത്വം വഹിച്ചു.
ഹാരിസ് സംപ്യ സ്വാഗതം ചെയ്ത്, കളന്ദർ ഷരീഫ് പരിപാടിികൾ അവതരിപ്പിച്ചു. ഹാഫിള് സയ്യിദ് ഇസ്മയിൽ അസ്ഹരി അൽബുഖാരി ബുർദാ ആലപാനത്തിലൂടെ ചടങ്ങിന് സമാപനം കുറിച്ചു.

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!