fbpx

Type to search

Bahrain Featured Interior

ബഹ്റൈനിൽ പുതുക്കിയ വാണിജ്യ രജിസ്ട്രേഷൻ ഫീസ് ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ

മനാമ : ബഹ്റൈനിൽ കൊമേഴ്ഷ്യൽ രജിസ്ട്രേഷൻ ഫീസിൽ ശനിയാഴ്ച്ച മുതൽ വർധനവ്. മൂന്നു ബിസിനസ് ആക്ടിവിറ്റികൾകൾക്ക് 100 ബഹ്റൈൻ ദിനാർ ഇനി മുതൽ അധികമായി നൽകണം. ഇപ്പോൾ ഇത് 50 ബഹ്റൈൻ ദിനാർ എന്ന നിരക്കിലാണ്. ഇൻഡസ്ട്രീ, കൊമേഴ്സ് ആൻഡ് ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിഞ്ജാപനം പുറപ്പെടുവിച്ചത്.

ഇതു സംബന്ധിച്ച് വരുന്ന മറ്റു ഗവൺമെൻറ് സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾക്കും ഒരു തരത്തിലുള്ള ഫീസും ഈടാക്കുന്നതല്ല.

ലൈസൻസ് പുതുക്കുന്നതിനുള്ള തുകയും 50 ബഹ്റൈൻ ദിനാറായും പരിഷ്ക്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മന്ത്രാലയം ആദ്യത്തെ മൂന്നു പ്രവർത്തനങ്ങൾക്കും ഓരോ ബിഡി 100 നും അധികമായി ബി ഡി 50 ഉം ബി ഡി 1,000 വീതവും ഓരോ വർഷവും നൽകണമെന്നും മന്ത്രാലയം നിയമം കൊണ്ടു വന്നിരുന്നു.
എന്നിരുന്നാലും ബി സി സി ഐയുടെ ഫണ്ട് റേറ്റിൽ സി.ആർ. ഫീസ് വർദ്ധിപ്പിക്കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസത്തിൽ നടന്ന ചർച്ചയിലാണ് പുതിയ ഫീസ് ഘടന അംഗീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!