fbpx

Type to search

Bahrain Cinema Entertainment Featured Local

‘ഒടിയൻ’ ബഹ്‌റൈൻ റിലീസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

മനാമ: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ മാസം14 നു റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ ബഹ്‌റൈൻ റിലീസിനോട് അനുബന്ധിച്ചു ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തുന്ന ആഘോഷങ്ങളുടെ തുടക്കം കുറിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറെന്റ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടിയിൽ കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ മുഖ്യാതിഥി ആയി പങ്കെടുത്തു കൊണ്ട് ഒടിയൻ ഫാൻസ്‌ ഷോ ടിക്കറ്റു ഉത്‌ഘാടനം ചെയ്തു.

ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ ഹാസീബിന് മൊമെന്റോ നൽകി ആദരിച്ചു. സെക്രെട്ടറി എഫ് എം ഫൈസൽ, ട്രെഷറർ ഷൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ലാൽ കെയെർസ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. 2018 ലെ ലാൽ കെയെർസ് മോസ്റ്റ് ആക്റ്റീവ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ തൈക്കാട്ടിൽ, മണിക്കുട്ടൻ എന്നിവർക്കുള്ള ഉപഹാരവും, കലാപരിപാടികളിൽ വിജയികൾക്കുള്ള സമ്മാനങ്ങളും ഹസീബ് നൽകി. ഒടിയൻ റിലീസിനോട് അനുബന്ധിച്ചു ലാൽ കെയേഴ്‌സിന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ആദ്യപരിപാടി ആയിരുന്നു ഇത്.നോവ സിനിമാസിൽ പ്രീ ബുക്കിങ് ആരംഭിച്ച ഒടിയനു വൻ വരവേൽപ്പാണ് ആണ് ആദ്യദിവസങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!