fbpx

Type to search

Bahrain Featured Local

ഒഐസിസി കോഴിക്കോട് ഫെസ്റ്റ്; കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധീക്കും കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും നാളെ ബഹ്‌റൈനിൽ

മനാമ: കോഴിക്കോട് ഫെസ്റ്റ് 3 യിൽ പങ്കെടുക്കുന്നതിനായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധീക്കും കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും നവംബർ 23 വെള്ളിയാഴ്ച സൽമാനിയ കെ സി എ ഹാളിൽ വച്ചു നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. പ്രളയ ബാധിതർക്കായി കെ പി സി സി നിർമിച്ചു നൽകുന്ന 1000 വീടുകളിൽ കോഴിക്കോട് ഒഐസിസി പ്രവർത്തകർ സ്വരൂപിച്ച 2 വീടിന്റെ തുക ടി സിദ്ധീഖിന് കൈമാറുമെന്ന് ജില്ലാ പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിലും പ്രോഗ്രാം കൺവീനർ കെ സി ഷമീം നടുവണ്ണൂരും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അന്നേ ദിവസം ഇശൽ വിരുന്നും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ഗ്ലോബൽ ജനറൽ സെക്രെട്ടറി രാജു കല്ലുമ്പുറം, ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ലത്തീഫ് ആയഞ്ചേരി, അഷ്‌റഫ് അൽ മർവ, മനു മാത്യു, ഇബ്രാഹിം ആദം, ഷാഹിർമലോൽ, ജാലീസ് കുന്നതുകാട്ടിൽ, സുമേഷ് കുട്ട്യാടി, രഞ്ജൻ കച്ചേരി, ശ്രീജിത്ത് പനായി, ഫൈസൽ പാട്ടാണ്ടി, അനിൽ കുമാർ, റിജിത്, മുബീഷ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!