fbpx

Type to search

Bahrain Featured Local

പലിശക്കെണിയില്‍ കുടുങ്ങിയ യുവതിക്ക് ആശ്വാസമേകി പലിശ വിരുദ്ധ സമിതിയുടെ ഇടപെടൽ; പലിശ മാഫിയകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഏരിയതല കമ്മറ്റികൾ രൂപീകരിക്കും

മനാമ: പലിശക്കെണിയില്‍ കുടുങ്ങി ആത്മഹത്യയുടെ വക്കിലത്തെിയ യുവതിക്ക് പലിശ വിരുദ്ധ സമിതിയുടെ ഇടപെടൽ ആശ്വാസമായി. സാമ്പത്തിക ഞെരുക്കമുണ്ടായപ്പോഴാണ് യുവതി പരിചയക്കാരനും നാട്ടുകാരനുമായ യുവാവില്‍ നിന്ന് പലിശക്ക് പണം വായ്പയായി വാങ്ങിയിരുന്നത്. 18 മാസത്തോളം മുതലും പലിശയുമടക്കം വാങ്ങിയതിനേക്കാള്‍ ഇരട്ടി സംഖ്യ നല്‍കിയെങ്കിലും പിന്നെയും പണം തിരികെ നല്‍കണമെന്ന് വാദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഈയടുത്ത് പുന:സ്സംഘടിപ്പിച്ച പലിശ വിരുദ്ധ സമിതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പത്രവാര്‍ത്ത കണ്ട യുവതിയാണ് അതില്‍ നല്‍കിയ നമ്പരില്‍ വിളിച്ച് പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പലിശ വിരുദ്ധ സമിതി വിഷയത്തില്‍ ഇടപെടുകയും പലിശക്ക് പണം കൊടുത്ത യുവാവിനോട് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ നിയമനടപടികളടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി താക്കീത് നല്‍കുകയും ചെയ്തു. യുവതിയെ ഇനിയൊരിക്കലും ശല്യപ്പെടുത്തുകയോ വീണ്ടും പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന ഉറപ്പും സമിതി വാങ്ങിയിട്ടുണ്ട്. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നാട്ടില്‍ നിന്നടക്കം സമിതി ശേഖരിച്ചതിന് ശേഷമാണ് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചത്.

3 – 11-18 ന് ചേർന്ന സമിതി യോഗം ഭാവി പരിപാടികൾ രൂപം നൽകി. പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഏരിയ കമ്മറ്റികൾ രൂപികരിക്കാൻ തീരുമാനിച്ചു. ഫസൽപേരാമ്പ്ര, ടി.എം രാജൻ, എന്നിവർ യഥാക്രമം മുഹറഖ്, റിഫ എന്നീ യൂനിറ്റുകൾ രൂപീകരിക്കാൻ ചുമതലപ്പെടുത്തി.

സമിതിയിൽ അനേകം പരാതികളാണ് ലഭിക്കുന്നത്. ലേബർ ക്യാമ്പുകളിൽ തൊഴിലാളികളുടെ ശമ്പള കാർഡുകളും CPR ഉം വാങ്ങി വെച്ച് കൊണ്ടാണ് പലിശ മാഫിയകൾ പ്രവർത്തിക്കുന്നത്. മനാമ സെന്റർ മാർകറ്റ് അടക്കം ഇവരുടെ കേന്ദ്രങ്ങളാണ്. സ്ത്രീകളും ഇതിന്റെ ഇരകളും ഒപ്പം എജന്റുമാരായും ഉണ്ട് എന്നതാണ് വസ്തുത. ജമാൽ ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗാനന്ദ്, ദിജി, നിസാർ കൊല്ലം, ടി.എം രാജൻ, ഷാജിത്ത്, സിബിൻ, ഷിബു പത്തനംതിട്ട, നാസർ മഞ്ചേരി, സലാംമംബാട്ട് മൂല, അഷ്ക്കർ പൂഴിത്തല, പങ്കജനാഭൻ തുടങ്ങിയവർ സംസാരിച്ചു.

പലിശക്കെണിയില്‍ കുടുങ്ങിയവര്‍ക്ക് പരിഹാരത്തിനായും സമിതിയുടെ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും 33882835, 33748156,38459422,എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങല്‍ പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

Related Stories

error: Content is protected !!