fbpx

Type to search

Bahrain Featured Local

പന്തളം പ്രവാസി ഫോറം ബഹ്‌റൈൻ തുമ്പമൺ മ്യൂസിക് ക്രിയേഷൻസിൻറെ ‘എൻറെ തിരുമേനി’ സിഡിയുടെ പ്രകാശന കർമ്മം നിർവഹിച്ചു

മനാമ: പന്തളം പ്രവാസി ഫോറം ആഗോള റിലീസിംഗിന് ഭാഗമായി ബഹറിനിൽ തുമ്പമൺ മ്യൂസിക് ക്രിയേഷൻ പുറത്തിറക്കിയ എൻറെ തിരുമേനി എന്ന സിഡിയുടെ പ്രകാശന കർമ്മം നടത്തി. പ്രസിഡൻറ് അജി പി ജോയിയുടെ അധ്യക്ഷതയിൽ. ജനറൽസെക്രട്ടറി അലക്സാണ്ടർ കോശി എല്ലാവരെയും സ്വാഗതം ചെയ്തു. സിഡിയുടെ ലോഗോ പ്രകാശന കർമ്മം ഓ തോമസ് അച്ഛൻ കെ സി ഈ സി പ്രസിഡൻറ് നിബു എബ്രഹാം അച്ഛന് നൽകി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ സോമൻ ബേബി മുഖ്യപ്രഭാഷണവും സിഡിയുടെ ആദ്യകോപ്പി ബി എഫ് സി ജനറൽ മാനേജർ ശ്രീ പാൻസിലി വർക്കിക്ക് നൽകി.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ ശ്രീ അജയ് കൃഷ്ണൻ, ഡോക്ടർ ജോർജ് മാത്യു, ശ്രീ അജ്മൽ സി, ശ്രീ രാജു കല്ലുംപുറം, ശ്രീ സാം അടൂർ, ശ്രീ ബിനു കുന്നന്താനം, ശ്രീ ബ്ലസൻ, ശ്രീ എബ്രഹാം ശമുവേൽ, ഒരു ഗാനം രചിച്ച ഷിജു തുമ്പമൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ബിജു കടമ്മനിട്ട, മാത്യു വാളക്കുഴി, തോമസ് കാട്ടു പറമ്പിൽ, ഇബ്രാഹീം അദഹം, സൽമാൻ ഫാരിസ്, അനൂപ്, സത്യൻ പേരാമ്പ്ര, ഷൈൻ വർഗീസ് തുടങ്ങിയവരും മറ്റു ക്ഷണിക്കപ്പെട്ടവരും പന്തളം പ്രവാസി ഫോറം അംഗങ്ങളും പങ്കെടുത്തു.

 

ചിത്രങ്ങൾ: സത്യൻ പേരാമ്പ്ര

Tags:

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!