fbpx

Type to search

Bahrain Featured Interior

ബഹ്റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പ്: പോളിംഗ് തുടരുന്നു, കനത്ത സുരക്ഷ, സമാധാനപരം

മനാമ : അടുത്ത നാല് വർഷത്തേക്കുള്ള ബഹ്റൈൻ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ പോളിംഗ് തുടരുന്നു. രാവിലെ 8 മണിക്ക് തുടങ്ങിയ പോളിംഗ് രാത്രി 8 മണി വരെ തുടരും. ഇതു വരെ 445 വോട്ടിംഗ് കാർഡുകളാണ് നടത്തിപ്പുകാർ ഇഷ്യു ചെയ്തിതിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്ദ്യോഗിക ട്വീറ്റിൽ പറയുന്നു. പൗരത്വം തെളിയിക്കുന്നതിനായുള്ള പ്രധാന രേഖയായ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് മറ്റു പ്രധാന രേഖകൾ സമർപ്പിച്ച് വോട്ട് രേഖപ്പെടുത്താമെന്നും ട്വീറ്റിൽ വിശദീകരിച്ചിരിക്കുന്നു.

രാജ്യത്തെ നാല് ഗവർണറേറ്റുകളിലായി തുടരുന്ന പോളിംഗിൽ ശക്തമായ സുരക്ഷ, സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാധാനമായി നടത്തുന്നതിനു വേണ്ട സംവിധാനങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ടിരുന്നു. പോളിംഗ് സുരക്ഷിതമായി തുടരുന്നതിൽ സംതൃപ്തിയും അധികാരികൾ അറിയിച്ചിട്ടുണ്ട്.

പാർലമെന്റിലേക്ക് 40 എം.പി മാരേയും മുൻസിപ്പൽ കൗൺസിലേക്ക് 30 അംഗങ്ങളേയുമാണ് ഇപ്പോൾ നടക്കുന്ന തെരെഞ്ഞെടുപ്പിൽ തെരെഞ്ഞെടുക്കുന്നത്.

പാർലമെന്റിലേക്ക് 293 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഏറ്റവും അധികം വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുവെന്ന റെക്കോർഡും ഈ തെരെഞ്ഞെടുപ്പിനുണ്ട്. 47 വനിതാ സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!