fbpx

Type to search

Bahrain Featured Kerala Local

പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങിന്റെ രണ്ടാം ഘട്ടം പീപ്പിൾസ് ഫോറം ബഹ്‌റൈൻ പൂർത്തിയാക്കി

മനാമ : പ്രളയബാധിതർക്കു ഒരു കൈത്താങ്ങിന്റെ രണ്ടാം ഘട്ടം പീപ്പിൾസ് ഫോറം ബഹ്‌റൈൻ പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ പ്രളയം ഏറ്റവുമധികം നാശം വിതച്ച വയനാട്‌ ജില്ലയിലെ പനമരം മാതോത് പൊയിൽ, നീരുടതാതി പഞ്ചായത്തിൽ പെട്ട
പൂർണ്ണമായും ഭവന രഹിതരായ 16 കുടുംബാംഗങ്ങൾക്ക് ധന സഹായവിതരണം നൽകി.

വായനാട് ജില്ലയിലെ പനമരം-വിജയാ കോളേജിൽ
പീപ്പിൾസ്‌ ഫോറം വൈസ് പ്രസിഡന്റ് ശ്രീജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉത്‌ഘാടനവും ധനസഹായ വിതരണവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിർവഹിച്ചു.

കണിയാരം ജി.കെ.എം ഹൈസ്കൂൾ അദ്ധ്യാപകൻ ഹരികുമാർ, സാമൂഹിക സേവകൻ ചന്ദ്രശേഖർ എന്നിവർ ആശംസയും, പീപ്പിൾസ് ഫോറം മുൻ ലേഡീസ് വിഭാഗം കൺവീനർ വിദുലാശ്രീജൻ നന്ദിയും പ്രകാശിപ്പിച്ചു.

ആദ്യഘട്ടത്തിൽ 210 കിലോയുടെ പുതുവസ്ത്രങ്ങളാണ് പീപ്പിൾസ് ഫോറം അയച്ചു കൊടുത്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒറ്റകെട്ടായി പ്രവർത്തിക്കുന്നത് വളരെയധികം അഭിനന്ദനാർഹമാണെന്നും സഹകരിച്ച എല്ലാ സന്മനസുകൾക്കും നന്ദി അറിയിക്കുന്നതായും പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായരും, പ്രസിഡന്റ ജെ.പി ആസാദും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!