fbpx

Type to search

Bahrain Featured GCC Kerala

വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ ഏകീകൃത സംവിധാനത്തിന് ശ്രമം

വിദേശ രാജ്യങ്ങളിൽ വെച്ച് മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഇതുസംബന്ധിച്ച പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ തുടങ്ങി.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പദ്ധതി ചർച്ചകളുടെ ഭാഗമായി ലോക കേരളസഭ കുടിയേറ്റ നിയമ വനിതാ ക്ഷേമ വിഭാഗം സ്റ്റാൻറിങ് കമ്മിറ്റിയംഗം സോമി സോളമന്റെ നേതൃത്വത്തിലാണ് പുതിയ ശ്രമങ്ങൾ തുടങ്ങിയത്.

ഈ പദ്ധതി നടപ്പാക്കുന്നതോടെ ഒരുപാട് ആളുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കരുത്ത് ലഭിക്കും. വിദേശ രാജ്യങ്ങളിൽ വെച്ച് പലവിധ കാരണങ്ങളാൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ എത്രയുംപ്പെട്ടന്ന്  നാട്ടിലെത്തിക്കാൻ ഈ സംവിധാനം വരുന്നതോടെ സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശത്ത് വെച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് നിലവിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ, ദുരനുഭവങ്ങൾ, വിമാന കമ്പനികൾ സ്വീകരിക്കുന്ന നിലപാട് തുടങ്ങിയ വിഷയങ്ങളും അവയുടെ ക്രിയാത്മക പരിഹാര നിർദേശങ്ങളുമാണ് സമർപ്പിക്കേണ്ടത്.

മൃതദേഹങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കവേ ദുരനുഭവം നേട്ടവർ, സാമൂഹിക പ്രവർത്തകർ, സംഘടനാ ഭാരവാഹികൾ, വനിതാ കൂട്ടായ്മകൾ, മാധ്യമ പ്രവർത്തകർ, തൊഴിലാളികൾ, ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, സന്നദ്ധ സേവനം നടത്തുന്നവർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം.

[email protected] എന്ന ഇമെയിൽ വിലാസത്തിലാണ് വിവരങ്ങൾ നൽകേണ്ടത്

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!