fbpx

Type to search

Bahrain Featured Local

തീവ്രവാദ സംഘത്തിന്റെ ജയിൽ ചാട്ടം ; പോലീസ് ഓഫിസർ കൊല്ലപ്പെട്ടത് ഗൺ മാന്റെ തോക്കിൽ നിന്നും വേടിയേറ്റിട്ടല്ലായെന്ന് പ്രതിഭാഗം വക്കീൽ

മനാമ : ബഹ്റൈനിലെ ഏറ്റവും വലിയ ജയിൽ ചാട്ടത്തെ തുടർന്ന് ഒരു പോലീസ് ഓഫിസറെ കൊലപ്പെടുത്തിയത് ഗൺമാനല്ലായെന്ന് കോടതിയിൽ പ്രതിഭാഗ വക്കീൽ വാധിച്ചു. ഫാത്തിമ അൽ ഹവാജാണ് 10 തീവ്രവാദികൾ ജയിൽ ചാടിയ സംഭവത്തിൽ പോലീസ് ഓഫിസർ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള വാദത്തിൽ ഇങ്ങനെ കോടതിയിൽ അറിയിച്ചത്.

ബഹ്റൈനിൽ നിരോധിച്ചിട്ടുള്ള തീവ്രവാദ സംഘത്തിലെ 33 പേരും ഇതിൽ പശ്ചാത്താപം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തിലാണ് ജയിൽ ചാട്ടം സംഭവിച്ചത്. ജനുവരിയിൽ ഈ കേസിന്റെ വിചാരണയിൽ രണ്ട് പേർക്ക് വധശിക്ഷയും 19 പേർക്ക് ജീവപര്യന്തം 17 പേർക്ക് 15 വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

33 പേരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. 2017 ജനുവരി ഒന്നിനാണ് 33 തീവ്രവാദികളിൽ 10 പേർ ജയിൽ ചാടി രക്ഷപ്പെട്ടതും ഒരു ജയിൽ വാർഡനെ വെടിയുതിർത്ത്‌ കൊന്നതും.

ഗൺമാനെറെ തോക്കിൽ നിന്നുമാണ് വെടിയേറ്റ തെന്ന വാദത്തെയാണ് പ്രതിഭാഗ വക്കീൽ നിഷേധിച്ചത്. ഗൺ മാന്റെ കൈയ്യിലെ തോക്ക് Ak47 ആണെന്നും വേടിയെറ്റ പോലീസ് ഓഫിസറുടെ ശരീരത്തിൽ നിന്നും എടുത്തത് സാധാരണ ഹാന്റ് ഗണ്ണിലെ പിസ്റ്റൽ ആണെന്നും അവർ മെഡിക്കൽ രേഖകൾ ഉദ്ധരിച്ചുക്കൊണ്ടു വധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!