fbpx

Type to search

Bahrain Featured Local

പ്രതിഭ മേളയുടെ ലോഗോ പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈൻ പ്രതിഭ കേന്ദ്രീകരിച്ചു നടത്തുന്ന വാർഷിക കലാ മേള ആയ പ്രതിഭാ മേള ലോഗോ പ്രകാശനം ചെയ്തു. പ്രതിഭ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് പി. ശ്രീജിത്ത് കലാവിഭാഗം കൺവീനർ പ്രജിൽ മണിയൂരിന് നൽകി ആണ് പ്രകാശന കർമം നിർവഹിച്ചത്. പ്രതിഭ മനാമ യുണിറ്റ് അംഗം ജിനേഷ് ആണ് ഈ ലോഗോ തയ്യാറാക്കിയത്.

2019 ജനുവരി 11 ന് വെള്ളിയാഴ്ച ഒൻപതര മണി മുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് മേള നടക്കുക. 500 ൽ പരം കലാകാരൻമാർ, അൻപതിൽ പരം ഇനങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. മൂവായിരത്തോളം പേര് രാവിലെ മുതൽ നടക്കുന്ന മേള ആസ്വദിക്കാൻ എത്തും. ഒറ്റ ദിനത്തിലെ ഈ പ്രതിഭ മേള വിജയിപ്പിക്കാൻ പ്രതിഭ യുണിറ്റുകൾ തയ്യാറായി തുടങ്ങി. നാടകം സംഗീത ശിൽപ്പം, ഒപ്പന, തിരുവാതിര, സ്കിറ്റ്, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, കോൽക്കളി, മാർഗ്ഗം കളി, പൂരക്കളി തുടങ്ങി നിരവധി വരുന്ന പരമ്പരാഗത കലാ രൂപങ്ങൾക്കൊപ്പം ആധുനിക കലാ രൂപങ്ങളും അരങ്ങേറും. പ്രതിഭ കേന്ദ്ര കമ്മിറ്റി നേതൃത്വം നൽകുന്ന സംഘാടക സമിതി ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രതിഭ ആസ്ഥാനത്തു ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷം വഹിച്ചു. ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!