fbpx

Type to search

Bahrain Dubai Featured GCC India Kuwait Local Oman Qatar Saudi Arabia

പ്രവാസി വോട്ട് ; വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇന്നും കൂടി മാത്രം അവസരം

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ പ്രവാസികൾക്കുള്ള അവസരം ഇന്ന് അവസാനിക്കുന്നു.  വളരെ കുറഞ്ഞ എണ്ണം പ്രവാസികൾ മാത്രമാണ് അവസരം ഉപയോഗപ്പെടുത്തി വോട്ടറാവാനായുള്ള അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകാനുള്ള സമയം നീട്ടിനൽകണമെന്നാണ് പ്രവാസികളുടെ ശക്തമായ ആവശ്യം.

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള തീയതി അവസാനിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് അപേക്ഷ സമർപ്പിക്കാൻ നൽകിയ കാലയളവ് വളരെ കുറഞ്ഞു പോയെന്ന ആക്ഷേപം ശക്തമാണ്.

ഇലക്ഷൻ കമ്മീഷനിൽ നിന്നും ഔദ്യോഗികമായി ലഭിക്കേണ്ട കൃത്യമായ നിർദേശങ്ങളുടെ അഭാവം പലരെയും നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും പിന്നോട്ടകറ്റിയിട്ടുണ്ട്.

പ്രവാസി വോട്ടിന് ഏവർക്കും അനായാസം അപേക്ഷിക്കാവുന്നതാണ്;

  • https://www.nvsp.in/ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ല​ളി​ത​മാ​യി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ക്കാം. സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പാ​സ്പോ​ർ​ട്ട്​ പ​ക​ർ​പ്പും ഫോ​ട്ടോ​യും മാ​ത്ര​മാ​ണ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്‌.
  • ത​ങ്ങ​ളു​ടെ ബൂ​ത്തി​​െൻറ ക​ര​ടു വോ​ട്ട​ര്‍ പ​ട്ടി​ക http://ceo.kerala.gov.in/electoralrolls.html എ​ന്ന ലി​ങ്കി​ല്‍നി​ന്നും പി.​ഡി.​എ​ഫ്​ ഫ​യ​ല്‍ ആ​യി ഡൗ​ണ്‍ലോ​ഡ് ചെ​യ്ത്​ പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും.

മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​വാ​സി​വി​ഭാ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ ദിവസങ്ങളിൽ വോ​ട്ടു​ചേ​ർ​ക്ക​ൽ കാ​മ്പ​യി​ൻ ബഹ്‌റൈനിലും ശ​ക്​​ത​മാ​ക്കി​യിരുന്നു.

പ്രോക്സി വോട്ട് ഇങ്ങനെ:  

പ്രവാസിക്ക് വോട്ടു രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി (പ്രോക്സി) ചുമതലപ്പെടുത്താം. ഈ വ്യക്തിയെ മാറ്റാനും വോട്ടർക്ക് അവകാശമുണ്ടാവും. പ്രവാസി വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ലാസ് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ പകരക്കാരനു തിരിച്ചറിയൽ രേഖയുമായി വന്ന് വോട്ടു ചെയ്യാം കേരളത്തിൽ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും കുറഞ്ഞത് 15,000 പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. പ്രവാസി മലയാളികളുടെ എണ്ണം 30 ലക്ഷം വരും എന്നാണ് കണക്കാക്കുന്നത്.

വ്യക്തികൾക്ക് സ്വയം അനായാസകരമായി ചെയ്യാവുന്നതായിട്ടുകൂടി ആളുകൾ വിമുഖത കാണിക്കുന്നത് തെരഞ്ഞെടുപ്പ് ചൂട് ബാധിക്കാത്തതിനാലാകാം എന്നും വിലയിരുത്തപ്പെടുന്നു. അതിനിടെ മഴക്കെടുതിയിൽ പല ഗൾഫ് രാജ്യങ്ങളും പ്രതിസന്ധിയിൽ ആയതിനാൽ തിയതി നീട്ടി വെക്കണമെന്ന ആവിശ്യവും ഉയരുന്നുണ്ട്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!