fbpx

Type to search

Featured GCC Local Qatar

പ്രളയാനന്തര കേരളത്തിന് ഖത്തർ പ്രവാസികളുടെ സഹായം

പ്രളയാനന്തര കേരളത്തിനായി  ഖത്തറിലെ പ്രവാസികള്‍ ധനസമാഹരണം നടത്തി. അംബാസിഡറുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് ഖത്തറില്‍ കൂട്ടായുള്ള ഒരു ധനസമാഹരണത്തിന് നേതൃത്വം നല്‍കിയത്. രണ്ട് കോടിയോളം രൂപയാണ് ഇതുവഴി അവർ ശേഖരിച്ചത്.

എന്നാല്‍ ഇത് കൂടാതെ തന്നെ ഖത്തറില്‍ നിന്ന് മൂന്നര കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയതായാണ് ഔദ്യോഗിക വിവരം. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളും പ്രവാസി സംഘടനകളും വ്യക്തികളും സ്വന്തം നിലയ്ക്ക് അയച്ചതാണ് ഈ തുക.

ഫണ്ട് സമാഹരണത്തിനായുള്ള മന്ത്രിയുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്ന തിയതിക്കകം തന്നെ ഇത്രയും തുക ഖത്തറില്‍ നിന്നും സമാഹരിച്ചുകഴിഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!