fbpx

Type to search

Bahrain Local

സമസ്ത ബഹ്റൈന്‍  ഗുദൈബിയ ഏരിയ മീലാദ് സംഗമവും  അന്നദാനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മനാമ: മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന നബിദിന കാന്പയിന്‍റെ ഭാഗമായി  ഗുദൈബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച മീലാദ് സംഗമവും അന്നദാനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നാട്ടിലെ നബിദിനാഘോഷത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിധമായിരുന്നു മീലാദ് സംഗമവും തുടര്‍ന്നുള്ള ‌അന്നദാനവും നടന്നത്. ഗുദൈബിയ  അല്‍ഹുദാ മദ്റസാ പരിസരത്ത് നടന്ന മീലാദ് സംഗമത്തിലും അന്നദാനത്തിലും ബഹ്റൈനിലുടനീളമുള്ള സമസ്ത ഭാരവാഹികളും മത-രാഷ്ട്രീയ-സാമൂഹിക-സാസ്കാരിക-ബീസിനസ് രംഗത്തെ പ്രമുഖരുമെത്തിയിരുന്നു. ആയിരത്തിലേറെ പേരാണ് ഇവിടെ നടന്ന അന്നദാനത്തില്‍ പങ്കെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.
സമസ്ത ബഹ്റൈന്‍ നേതാക്കളായ വി കെ കുഞ്ഞമ്മദ് ഹാജി, എസ് എം അബ്ദുൾ വാഹിദ്, അഷ്റഫ് അൻവരി ചേലക്കര(എസ് കെ എസ് എസ് എഫ്) ,  എസ് വി അബ്ദുൾ ജലീൽ, അസൈനാർ കളത്തിങ്ങൽ, (കെ എം സി സി), രാജു കല്ലും പുറം, ബിനു കുന്നന്താനം(ഒഐസിസി) ഇബ്രാഹിം അദ്ഹം (ഒഐസിസി യൂത്ത് വിംഗ്), സി കെ നാരായണൻ (പ്രതിഭ),  വർഗ്ഗീസ് കുര്യൻ (അൽനമൽ ഗ്രൂപ്പ്), പ്രിൻസ് നടരാജൻ, സജീ ആന്‍റണി, രാജേഷ്, ബിനു വര്‍ഗ്ഗീസ് (ഇന്ത്യൻ സ്കൂൾ) സുബൈർ കണ്ണൂർ, ശൗക്കത്തലി ലൈഫ് കെയർ, ഷാനവാസ് ആസ്റ്റർ,  ബഷീർ അംബലായി, എ സി എ ബക്കർ, ശാഫി പാറക്കട്ട, അബ്ദുൾ ഖാദർ സിറ്റി മാക്സ്, നസീർ പാണക്കാട്, പി കെ ഇസ്ഹാഖ് (ചന്ദ്രിക) അൻവർ മൊയ്തീന്‍ (കൈരളി) തുടങ്ങി ബഹ്റൈനിലുടനീളം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!