fbpx

Type to search

Bahrain Featured Kerala Local

അഗതികൾക്കാശ്രയമായി ബഹ്‌റൈനിൽ നിന്നും മറ്റൊരു വീട് കൂടി നിർമിച്ചു നൽകും

മനാമ: അഗതികൾക്ക് ആശ്രയമായി ബഹ്‌റൈനിൽ നിന്നും മറ്റൊരു വീട് കൂടി നിർമിച്ചു നൽകുന്നു. അടൂർ മഹാത്മാ ജനസേവാ കേന്ദ്രം അഗതികളുടെ പുനരധിവാസത്തിന് ആയി നടപ്പിലാക്കുന്ന ജീവ കാരുണ്യ ഭവന പദ്ധതിയിലെ വീടിനു കഴിഞ്ഞ ദിവസം തറക്കല്ലിട്ടു . ബഹറിനിൽ പ്രവർത്തിക്കുന്ന ടീം അറബ് എന്ന കമ്പനി ആണ് ആദ്യ വീടിന്റെ നിർമാണ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത്. കമ്പനി ഡയറക്ടറും ബഹ്‌റൈൻ പ്രതിഭ ഉമ്മൻ ഹസം യൂണിറ്റി എക്സിക്യു്റ്റിവ് അംഗവും ആയ ജോർജ് വർഗ്ഗീസ് വടക്കേടത്ത് ആണ് വീടിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചത്.

മഹാത്മയുടെ നേതൃത്വത്തിൽ ഇത്തരം ഇരുപതു വീടുകൾ ആണ് നിർമിക്കുന്നത്. അടൂർ കൊടുമൺ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ലീല മണി വാസുദേവ്, പൊതു പ്രവർത്തകർ ആയ പി കെ പ്രഭാകരൻ, ശ്രീജിത്ത് ഭാനുദേവ്, സി വി ചന്ദ്രൻ, വിമൽ വാസുദേവ്, പ്രിയദർശന, പാസ്റ്റർ സണ്ണി എന്നിവർ ആശംസ പ്രസംഗം നടത്തി. മുഖ്യമന്ത്രീയുടെ ദുരിതാശ്വാസ നിധിയിലേക്കും ബഹ്‌റൈൻ പ്രതിഭ മുഖാന്തരം ടിം അറബ് നല്ലൊരു തുക സംഭാവന നൽകിയിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!