fbpx

Type to search

Bahrain Featured Local

‘സമത്വം ഭിന്നശേഷിക്കാർക്കും’, ‘ചിരിയിലേക്കുള്ള ദൂരം’: ‘തണൽ’ സ്വാഗത സംഘ രൂപീകരണം ശനിയാഴ്ച(1/12/2018)

മനാമ: ‘ലോക ഭിന്നശേഷി’ ദിനത്തിന്റെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും മുഖ്യകഥാപാത്രങ്ങളായി അണിയിച്ചൊരുക്കുന്ന ‘സമത്വം ഭിന്നശേഷിക്കാർക്കും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സെമിനാറും ‘ചിരിയിലേക്കുള്ള ദൂരം’ എന്ന സോഷ്യൽ അവൈർനെസ് ഡ്രാമയും 2019 ജനുവരി 8 മുതൽ 13 വരെ ബഹ്‌റൈനിലെ വിവിധ വേദികളിൽ (ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ കേരളീയ സമാജം, ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻ സാംസ്കാരിക കേന്ദ്രം) വച്ച് അരങ്ങേറും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വളരെ വിജയകരമായി അവതരിപ്പിച് ജനമനസുകളിൽ അംഗീകാരം നേടിയ പരിപാടിയാണ് കടൽ കടന്ന് ബഹ്‌റൈനിലും എത്തുന്നത്.

ഇന്ത്യയിലെയും ബഹ്‌റൈനിലെയും ഭരണകർത്താക്കൾ, ലോകപ്രശസ്ത സർവകലാശാലകളിലെ പ്രൊഫസർമാർ, ഡോക്ടർമാർ, ജേര്ണലിസ്റ്റുകൾ, അഭിഭാഷകർ, മജീഷ്യന്മാർ, സാസ്കാരികനായകന്മാർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പ്രസ്തുത പരിപാടികളിൽ വിഷയങ്ങൾ അവതരിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യും. ‘Towards Equality for Disability’ എന്ന അന്താരാഷ്ട്ര സെമിനാർ ജനുവരി 9 നു ഇന്ത്യൻ സ്കൂൾ, ഇസ ടൌൺ വച്ച് നടത്തപ്പെടും. ജനുവരി 10നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ ‘ചിരിയിലേക്കുള്ള ദൂരം’ അരങ്ങേറും. തുടർ ദിവസങ്ങളിൽ ലുലു ഓഡിറ്റോറിയം, ബഹ്‌റൈൻ സാസ്കാരികകേന്ദ്രം എന്നിവിടങ്ങളിലായി പരിപാടികൾ അവതരിക്കപ്പെടും.

ഇന്ത്യക്ക് പുറത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പരിപാടി ഇംഗ്ളീഷ്, മലയാളം ഭാഷകളിലാണ് അവതരിപ്പിക്കുന്നത്. പ്രസ്തുത പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ഓരോ പ്രവാസിയുടെയും സാമൂഹിക ഉത്തരവാദിത്വമാണെന്ന് തണൽ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതിനായി വരുന്ന ശനിയാഴ്ച്ച (01/12/2018) രാത്രി 7. 30 ന് ഉമ്മുൽഹസ്സം ബാങ്ക്ഹോക്ക് ഹോട്ടൽ ഹാളിൽ വച്ച് ചേരുന്ന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എല്ലാ പ്രവാസികളും പങ്കുചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ്, പ്രോഗ്രാം ഡയറക്ടർ ദീപു തൃക്കോട്ടൂർ എന്നിവരുടെ സാന്നിധ്യവും യോഗ രൂപീകരണവേളയിൽ ഉണ്ടായിരിക്കും.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!