fbpx

Type to search

Bahrain Featured Interior

രാജ്യത്ത് അനധികൃതമായി കഴിയുന്ന ഗാർഹിക തൊഴിലാളികൾ തൊഴിൽ രേഖകൾ പുതുക്കണമെന്ന് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം

മനാമ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 17000 ഓളം ഗാർഹിക തൊഴിലാളികളും ജോലി ചെയ്യുന്നത് അനധികൃതമായാണ്. കൂടാതെ 6000 ഓളം പേരുടെ വിസ കാലവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായും പറയുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കർശനമായി ഇത്തരക്കാർ തൊഴിൽ രേഖകൾ പുതുക്കണമെന്ന് നിർദ്ദേശിക്കുന്നു.

അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന ഗാർഹിക തൊഴിൽ നിയമമനുസരിച്ച് ഇത്തരത്തിൽ രാജ്യത്ത് തുടരുന്നവരുടെ മേൽ കർശന നടപടികൾ കൈകൊള്ളുമെന്നും അതിനാൽ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ തൊഴിൽ രേഖകൾ നിയമാനുസൃതമാക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വൈസ് പ്രസിഡന്റ് അലി അൽ കുഹേജിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇനി ഗാർഹിക തൊഴിലായി രാജ്യത്ത് എത്തുന്നവരിൽ നിർബന്ധിത വൈദ്യ പരിശോധനയും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!