fbpx

Type to search

Bahrain Featured Local

ഇ മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ നടപടി നിർത്തി വെച്ചതിനെ യാത്ര സമിതി സ്വാഗതം ചെയ്തു

മനാമ: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യാർഥം യാത്ര ചെയ്യുന്നവര്‍ , 2019 ജനുവരി 1 മുതൽ ‌ യാത്രക്ക് മുൻപ്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള നിയമം നടപ്പാക്കുന്നത് മരവിപ്പിച്ച നടപടിയെ യാത്ര അവകാശ സംരക്ഷണ സമിതി സ്വാഗതം ചെയ്തു. പ്രവാസി സമൂഹത്തിൽ ഇതു സംബന്ധിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതിനാൽ ഈ തീരുമാനം പുനഃപരിശോദിക്കുവാൻ യാത്ര സമിതിയും അധികൃതർക്ക് ഈമെയിൽ , ട്വിറ്റർ സന്ദേശങ്ങൾ അയച്ചിരുന്നു.

രജിസ്‌ട്രേഷന്‍ സംബന്ധമായി പ്രവാസികളിൽ ഉണ്ടായ ആശങ്ക അകറ്റി വിശദമായ പഠനങ്ങൾക്കും, പൊതു അഭിപ്രായ ക്രോഡീകരണതിനു കരട് നൽകി ചർച്ച ചെയ്‌തുമേ ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് യാത്ര സമിതി വിലയിരുത്തി.
മുൻപ് പാസ്പോർട്ട് പരിഷ്‌ക്കാരം സംബന്ധിച്ചുള്ള തീരുമാനവും വേണ്ടത്ര അഭിപ്രായ നിർദേശങ്ങൾ കൂടാതെ നടപ്പാക്കാൻ ശ്രമിച്ചപ്പോഴും പിന്നീട് തീരുമാനം മരവിപ്പിക്കേണ്ടി വന്നത് യാത്രസമിതി ചൂണ്ടിക്കാട്ടി.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!