fbpx

Type to search

Bahrain Entertainment Featured Local Stage program

‘അഗാലിയോ 2018’ മെഗാ സ്റ്റേജ് ഷോ ഡിസംബർ 7 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ നാല്പതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി “അഗാലിയോ 2018” മെഗാ സ്റ്റേജ് ഷോ ഡിസംബർ 7 വൈകിട്ട് 6:30 ന് ബഹ്‌റൈൻ കേരളിയ സമാജത്തിൽ വച്ച് നടക്കും. പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശയും അതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങുകൾക്കും, പള്ളിയുടെ 40ാ‍ം വാർഷീക ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത് സഭയുടെ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമ്മീകത്വത്തിൽ ആയിരുന്നു. കഴിഞ്ഞ നവംബർ 30 വെള്ളിയാഴ്ച്ച ഇടവകയിലെ ഭക്തസംഘടന അംഗങ്ങളുടെയും, സണ്ടേസ്കൂൾ കുട്ടികളുടെയും, വിവിധ ഏരിയ പ്രാർഥന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ബഹ്‌റൈൻ കെ.സി.എ ഹാളിൽ വച്ച് വിവിധ കലാപരിപാടികൾ നടന്നു.

ഡിസംബർ 7 വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് സ്റ്റേജ് ഷോ “അഗാലിയോ 2018” സംഘടിപ്പിക്കുന്നത്. പ്രവേശനം വിവിധ നിരക്കുകളിലുള്ള പാസ്സുകൾ മുഖേന ആയിരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ അൻവർ സാദത്ത്, അഭിജിത് കൊല്ലം പിന്നണി ഗായിക രഞ്ജിനി ജോസ്, ഗ്രേഷ്യ, ഹാസ്യ താരം നെൽസൺ, രാജേഷ് തിരുവമ്പാടി, പ്രശസ്ത നർത്തകി ശ്രുതി ലക്ഷ്മി, തുടങ്ങി ധാരാളം കലാകാരൻമാർ പങ്കെടുക്കും, അറഫാത് കടവൂർ ആണ് ഷോയുടെ ഡയറക്ടർ.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും ബന്ധപ്പെടുക:
Mr. K. M. Kurian
General Convener
Ph: +973 3659 9100.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!