fbpx

Type to search

Bahrain Featured Local

13 പാമ്പുകളെയും മറ്റു ഇഴജന്തുക്കളെയും വീട്ടിൽ സൂക്ഷിച്ച ബഹ്റൈൻ പൗരൻ അറസ്റ്റിൽ

മനാമ : അനധികൃതമായി വീട്ടിൽ ഇഴജന്തുക്കളെ സൂക്ഷിച്ച കുറ്റത്തിന് 40 വയസ്സുള്ള ബഹ്റൈൻ പൗരൻ അറസ്റ്റിലായി. 13 പാമ്പുകളും 29 പല്ലിയുമാണ് ഇയാളുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പ്രൊസിക്യൂഷന് മുൻപിൽ ഹാജരാക്കിയ ഇയാൾക്കെതിരെ മൃഗങ്ങളെ കള്ളക്കടത്തു നടത്തുന്നതിനുള്ള കുറ്റമാണ് ചാർത്തിയിരിക്കുന്നത്. പ്രൊസിക്യൂഷന് മുന്നിൽ ഇയാൾ കുറ്റം നിരസിച്ചിട്ടുണ്ട്. 5 മീറ്ററിലധികം നീളമുള്ള പാമ്പുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

ഇയാൾക്കെതിരെ കുട്ടികളുടെ കൈയ്യിൽ നിന്നും പാമ്പുകളെ പ്രദർശിപ്പിച്ച് പണം വാങ്ങുന്നതായും പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!