fbpx

Type to search

Bahrain Featured Local

ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന് ശനിയാഴ്ച്ച തുടക്കമാകും

മനാമ : ബഹ്റൈനിലെ കർഷകരുടെ കൂട്ടായ്മയിൽ ഫാർമേഴ്സ് മാർക്കറ്റിന്റെ 7 മത് പതിപ്പ് ശനിയാഴ്ച്ച ആരംഭിക്കും. 22 ആഴ്ച്ചകൾ നീണ്ടു നിൽക്കുന്ന ഇവന്റ് ബുദൈയയിലെ ബോട്ടണിക്കൽ ഗാർഡനിലാണ് നടക്കുന്നത്.

രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ എല്ലാ ശനിയാഴ്ച്ചകളിലാണ് മാർക്കറ്റിന്റെ പ്രവർത്തനം. 2019 ഏപ്രിൽ 27 വരെ ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുമെന്നും അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സ് ഡയറക്ടറേറ്റ് അണ്ടർ സെക്രട്ടറി ഷേഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.

വർക്സ് മുൻസിപാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബർ പ്ലാനിംഗ്‌ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് കർഷകരുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!